• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെവിന്‍റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

news18india
Updated: June 13, 2018, 10:43 AM IST
കെവിന്‍റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗ തീരുമാനം
news18india
Updated: June 13, 2018, 10:43 AM IST
തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടർന്ന് കൊല്ലപ്പെട്ട കെവിന്‍റെ കുടുംബത്തിന് സംസ്ഥാനസർക്കാർ പത്തുലക്ഷം രൂപ ധനസഹായം നൽകും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് കെവിന്‍റെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനമായത്.

കെവിന്‍റെ ഭാര്യ നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പട്ടികജാതി വിഭാഗ ക്ഷേമ ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കെവിന്‍റെ കുടുംബം നിരാലംബരാകാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് കോടിയേരി വ്യക്തമാക്കിയത്.

യുവാവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ വീട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

 
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍