• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെടുങ്കണ്ടം കസ്റ്റഡി മരണം; കേസ് സിബിഐക്ക് വിടാൻ തീരുമാനം

നെടുങ്കണ്ടം കസ്റ്റഡി മരണം; കേസ് സിബിഐക്ക് വിടാൻ തീരുമാനം

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണവും തുടരും.

രാജ് കുമാർ

രാജ് കുമാർ

  • Share this:
    തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡി കൊല കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ് കുമാറിന്റെ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണവും തുടരും.രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ ഇടയായ സാഹചര്യം, അസ്വഭാവിക മരണം എന്നിവയാണ് സിബിഐ അന്വേഷിക്കുന്നത്.

    also read: Alert: പൊരിങ്ങൽകുത്ത് ഡാമിന്റെ ഒരു വാൽവ് കൂടി ഉയർത്തും

    കേസ് പൊലീസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വിമരിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജുഡിഷ്യല്‍ അന്വേഷണത്തിലും കുടുംബത്തിന് പൂര്‍ണ തൃപ്തിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം നടത്താൻ തീരുമാനിച്ചത്. റിട്ട.ജസ്റ്റിസ് നാരായണകുറുപ്പാണ് കമ്മിഷന്‍.

    രാജ്കുമാറിന്റെ കൊലപാതകത്തില്‍ ഇടുക്കി മുന്‍ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുയർന്നിരുന്നു. രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടിക്രമങ്ങളിൽ പാളിച്ചയുള്ളതായും പരാതിയുണ്ട്. ഇക്കാര്യങ്ങളും സിബിഐ അന്വേഷണ പരിധിയില്‍ വരും.

    പ്രതിപക്ഷവും സിബിഐ അന്വേഷണം  ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ശുപാര്‍ശ സിബിഐ അംഗീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കേസിലെ ഒന്നാം പ്രതി എസ്ഐ സാബുവിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
    First published: