കാർഷികകടങ്ങൾക്ക് മോറട്ടോറിയം ദീർഘിപ്പിച്ച ഉത്തരവ് വൈകിയ സംഭവം: ചീഫ് സെക്രട്ടറിയെ തള്ളി സർക്കാർ

കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് വൈകിയ വിഷയത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയില്ലെന്നായിരുന്നു ടോം ജോസിന്റെ റിപ്പോര്‍ട്ട്...

News18 Malayalam | news18-malayalam
Updated: December 6, 2019, 3:12 PM IST
കാർഷികകടങ്ങൾക്ക് മോറട്ടോറിയം ദീർഘിപ്പിച്ച ഉത്തരവ് വൈകിയ സംഭവം: ചീഫ് സെക്രട്ടറിയെ തള്ളി സർക്കാർ
ഫയൽ ചിത്രം
  • Share this:
തിരുവനന്തപുരം: കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് വൈകിയ വിഷയത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തള്ളി. ഉത്തരവിറക്കാന്‍ വൈകിയതിനു പിന്നില്‍ ഉദ്യോഗസ്ഥ വീഴ്ചയില്ലെന്നായിരുന്നു ടോം ജോസിന്റെ റിപ്പോര്‍ട്ട്. പാറക്വാറികളുടെ സീനിയറേജ് കുറയ്ക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും മന്ത്രിസഭയോഗം തീരുമാനിച്ചു.

കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കുമുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനായിരുന്നു മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ തീരുമാനിച്ചത്. കര്‍ഷക ആത്മഹത്യ തുടര്‍ സംഭവമായ പശ്ചാത്തലത്തിലായിരുന്നു നടപടി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 10 ന് മുന്‍പ് ഉത്തരവിറക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. പിന്നീട് ഉത്തരവിറക്കാന്‍ കഴിഞ്ഞതുമില്ല. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ഉദ്യോഗസ്ഥ തലത്തിലുണ്ടായ ഗുരുതര വീഴ്ചയില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി പ്രതിരോധത്തിലായി. തുടര്‍ന്നു ചേര്‍ന്ന ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. വീഴ്ച അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി ന്യായീകരിക്കുന്നത്. റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നാണ് മന്ത്രിസഭായോഗത്തിന്റെ നിലപാട്. ഉദ്യോഗസ്ഥ തലത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഭൂമിയിലെ ഖനനത്തിന് ഒരു മെട്രിക് ടണ്‍ പാറയക്ക് സര്‍ക്കാരിന് നല്‍കേണ്ട തുക കുറയ്ക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നും മന്ത്രിസഭ തീരുമാനിച്ചു. ക്വാറി ഉടമകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം ഇന്ന് മന്ത്രിസഭായോഗത്തിന്റെ പരിണനയ്ക്കു വന്നു. തുക കുറയ്ക്കുന്നതില്‍ റവന്യൂ,ധനമന്ത്രിമാര്‍ക്ക് എതിര്‍പ്പുണ്ട്. ഇതുകൂടി പരിഗണിച്ചാണ് വിശദ പരിശോധനയ്ക്കായി മാറ്റിയത്.
First published: December 6, 2019, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading