നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'CAG കേന്ദ്ര ഏജൻസിയല്ല, ഭരണഘടനാസ്ഥാപനം; സാമാന്യ ബുദ്ധിയുള്ള കുറേയാളുകൾ ഈ സമൂഹത്തിലുണ്ടെന്ന് ധനമന്ത്രി മനസിലാക്കണം': വി.ഡി. സതീശൻ

    'CAG കേന്ദ്ര ഏജൻസിയല്ല, ഭരണഘടനാസ്ഥാപനം; സാമാന്യ ബുദ്ധിയുള്ള കുറേയാളുകൾ ഈ സമൂഹത്തിലുണ്ടെന്ന് ധനമന്ത്രി മനസിലാക്കണം': വി.ഡി. സതീശൻ

    ''ഒരു ഭരണഘടനസ്ഥാപനമാണ് സിഎജി. അല്ലാതെ ഇഡിയോ സിബിഐയോ പോലെ ഒരു കേന്ദ്ര സർക്കാർ ഏജൻസിയല്ല. ഇതൊന്നും അറിയാത്ത ആളല്ല ഐസക്. കേന്ദ്ര ഏജൻസികൾക്കെതിരെ സമരം ചെയ്യുന്ന സിപിഎമ്മിന് മുന്നിലേക്ക് സിഎജിയെ കൂടി ഇട്ടു കൊടുക്കുകയാണ് അദ്ദേഹം''

    വി.ഡി സതീശൻ

    വി.ഡി സതീശൻ

    • Share this:
      കൊച്ചി: സിഎജി കേന്ദ്ര ഏജൻസിയാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കാനാണ് ധനമന്ത്രി ടി എം തോമസ് ഐസക് ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ എംഎൽഎ. കിഫ്ബി- സിഎജി വിവാദത്തിൽ തോമസ് ഐസക് രാജിവയ്ക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ അറിവില്ലാത്ത ഒരു കാര്യവും സിഎജി റിപ്പോർട്ടിൽ വരില്ല. ഓഡിറ്റിൽ കണ്ടെത്തുന്ന, സംശയം തോന്നുന്ന എല്ലാ കാര്യത്തിലും സിഎജി സർക്കാരിന്റെ നിലപാടും വിശദീകരണവും തേടാറുണ്ട്. ഒരു ഭരണഘടനസ്ഥാപനമാണ് സിഎജി. അല്ലാതെ ഇഡിയോ സിബിഐയോ പോലെ ഒരു കേന്ദ്ര സർക്കാർ ഏജൻസിയല്ല. ഇതൊന്നും അറിയാത്ത ആളല്ല ഐസക്. എന്നാൽ കേന്ദ്ര ഏജൻസികൾക്കെതിരെ സമരം ചെയ്യുന്ന സിപിഎമ്മിന് മുന്നിലേക്ക് സിഎജിയെ കൂടി ഇട്ടു കൊടുക്കുകയാണ് അദ്ദേഹം. - വിഡി സതീശൻ പറഞ്ഞു.

      Also Read- 'CAG റിപ്പോർട്ടിലെ 4 പേജ് ഡൽഹിയിൽ നിന്ന് കൂട്ടിച്ചേർത്തത്; കേരളത്തിന്റെ വികസനം തടയാൻ ഗൂഢാലോചന': ധനമന്ത്രി തോമസ് ഐസക്

      സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയുടേയും ധനകാര്യസെക്രട്ടറിയുടേയും എതി‍ർപ്പ് മറികടന്നാണ് ഐസക് മസാല ബോണ്ട് വാങ്ങിയത്. കിഫ്ബിയെക്കുറിച്ച് കെട്ടിപ്പൊക്കിയുണ്ടാക്കിയ ഇമേജ് സിഎജി റിപ്പോർട്ട് പുറത്തുവരുമ്പോൾ തകരും. ഇതു മുൻകൂട്ടി കണ്ടാണ് കേന്ദ്രത്തെ കടന്നാക്രമിച്ചു കൊണ്ട് ധനമന്ത്രി രം​ഗത്തുവന്നത്. ഈ റിപ്പോർട്ട് നിയമസഭയിൽ വച്ചിട്ട് കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചാൽ പോരെ. പിന്നെയെന്താണ് അങ്ങനെ ചെയ്യാതിരുന്നത്. ഇതെല്ലാം ഐസക്കിന്റെ കൗശലമാണ്. സംസ്ഥാനത്തെ സിപിഎം കേന്ദ്ര ഏജൻസികൾക്കെതിരെ സമയം ചെയ്യുകയാണ്. അപ്പോൾ ആ കൂട്ടത്തിലേക്ക് ഭരണഘടന സ്ഥാപനമായ സിഎജിയെ കൂടി ചേർത്തുവയ്ക്കുകയാണ് തോമസ് ഐസക്.

      Also Read- കിഫ്ബി മസാല ബോണ്ടിനെ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ധനസെക്രട്ടറിയും എതിര്‍ത്തിരുന്നു: തെളിവുകൾ പുറത്ത്

      ഓഡിറ്റിം​ഗിൽ സംശയം തോന്നുന്ന കാര്യങ്ങൾ സിഎജി നേരിട്ട് സർക്കാരിലേക്ക് അറിയിക്കും. അതിൽ സർക്കാർ വിശദീകരണം നൽകും. അതാണ് അവരുടെ പ്രവർത്തന രീതി. അല്ലാതെ ഏകപക്ഷീയമായി അവർ പ്രവർത്തിക്കില്ല. സർക്കാരിനെതിരെ ഒരു സിഎജി നിരീക്ഷണം വന്നാൽ അതു തിരുത്താനും തെറ്റെന്ന് തെളിയിക്കാനും ഇനിയും അവസരമുണ്ട്. എന്നാൽ അതിനൊന്നും നിൽക്കാതെ ഐസക് ഇപ്പോൾ പൊട്ടിത്തെറിക്കുന്നത്, കിഫ്ബി വഴി നടത്തിയ പിൻവാതിൽ നിയമനങ്ങളും അനധികൃത ഇടപാടുകളും പുറത്തു വരും എന്ന ആശങ്കകൊണ്ടാണെന്നും സതീശൻ പറഞ്ഞു.

      Also Read - കിഫ്ബി ഓഡിറ്റിങ്ങിലും സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കമ്പനി

      ഡോളറിന് വില കൂടിയാൽ പലിശ കൂടുതൽ കൊടുക്കണം എന്ന് ആരോപിച്ചാണ് സർക്കാർ ഇന്ത്യൻ രൂപയിൽ മസാല ബോണ്ട് ഇറക്കിയത്. ഇതൊന്നും ആർക്കും മനസിലാവില്ല എന്നാണ് അവരുടെ ധാരണ. സാമാന്യ ബുദ്ധിയുള്ള കുറേയാളുകൾ ഈ സമൂഹത്തിലുണ്ട് എന്ന് ധനമന്ത്രി മനസിലാക്കണം. അദ്ദേഹം രാജിവച്ച് മാതൃക കാട്ടണമെന്നും സതീശൻ ആവശ്യപ്പെട്ടു.
      Published by:Rajesh V
      First published:
      )}