തിരുവനന്തപുരം: ഡി ജി പി ലോക്നാഥ് ബെഹ്റയെ ലക്ഷ്യമിട്ട് പൊലീസ് ആസ്ഥാനത്തു നിന്നു രേഖകള്‍ ചോര്‍ന്നതായി കണ്ടെത്തൽ. രേഖ ചോര്‍ന്നതില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഡിജിപി ലോക്നാഥ് ബഹ്റ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം തേടി.
ബെഹ്റയെ പ്രതിരോധത്തിലാക്കിയ സമീപകാലത്തെ സംഭവങ്ങളില്‍ പൊലീസ് ആസ്ഥാനത്തു നിന്നു തന്നെയാണ് രേഖകള്‍ ചോര്‍ന്നതെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു.
ALSO READ:
K സുരേന്ദ്രന്റ കീഴിൽ പ്രവർത്തിക്കാനില്ല; നിലപാട് കടുപ്പിച്ച് കൃഷ്ണദാസ് പക്ഷ നേതാക്കൾ
ഇക്കാര്യം സാധൂകരിക്കുന്ന റിപ്പോർട്ടാണ് ഡിജിപിക്ക് ലഭിച്ചത്. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയത് ചില മലയാളി ഐ പി എസ് ഉദ്യോഗസ്ഥരെന്നാണ് സൂചന.
ഇക്കാര്യങ്ങൾ കേസെടുത്ത് അന്വേഷിക്കണമെന്നും ഡിജിപി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊലീസിലെ പർച്ചേസിംഗുമായി ബന്ധപ്പെട്ട തെളിവുകൾ സഹിതമാണ് വാർത്തകൾ പുറത്ത് വന്നത്.
ALSO READ:
Delhi Violence: ഐബി ഓഫീസറെ കൊന്നത് AAPയുടെ താഹിർ ഹുസൈനെന്ന് ബിജെപി നേതാവ് കപിൽ മിശ്ര
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി ടി തോമസ് എംഎൽഎ എന്നിവർക്കും രേഖകൾ ലഭിച്ചു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാനാണ് നീക്കം.
പൊലീസ് സംവിധാനം കുത്തഴിഞ്ഞതായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. എന്നാൽ തൃശൂർ സ്വദേശി നൽകിയ പരാതിയാണ് ഇത്തരമൊരു വാർത്തയ്ക്ക് പിന്നിലെന്ന് ഡിജിപിയുടെ ഓഫീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.