കോഴിക്കോട്: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല 2019 ആഗസ്റ്റ് 16 വരെ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും, വൈവകളും മാറ്റി വെച്ചു. പുതുക്കിയ സമയം പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ആഗസ്റ്റ് 13 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് എംജി സര്‍വ്വകലാശാല മാറ്റിവെച്ചത്.
Also Read: ആലപ്പുഴ ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
ആലപ്പുഴ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ നാളെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.