കാലിക്കറ്റ് സർവകലാശാല ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ: അധ്യാപകൻ തൂക്കി വിറ്റ ഉത്തരക്കടലാസുകൾ പൊലീസ് പിടിച്ചെടുത്തു

ഉത്തരക്കടലാസിന്റെ പൂർണ്ണ ഉത്തരവാദിത്വം പരീക്ഷാ കൺട്രോളർക്കായിരിക്കേ അദ്ധ്യാപകൻ ഇത് തൂക്കി വിറ്റത് ഗുരുതര ക്രമക്കേടാണ്.

news18
Updated: September 22, 2019, 11:43 AM IST
കാലിക്കറ്റ് സർവകലാശാല ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ: അധ്യാപകൻ തൂക്കി വിറ്റ ഉത്തരക്കടലാസുകൾ പൊലീസ് പിടിച്ചെടുത്തു
ഉത്തരക്കടലാസിന്റെ പൂർണ്ണ ഉത്തരവാദിത്വം പരീക്ഷാ കൺട്രോളർക്കായിരിക്കേ അദ്ധ്യാപകൻ ഇത് തൂക്കി വിറ്റത് ഗുരുതര ക്രമക്കേടാണ്.
  • News18
  • Last Updated: September 22, 2019, 11:43 AM IST IST
  • Share this:
കോഴിക്കോട്: ആക്രിക്കടയിൽ തൂക്കി വിറ്റ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ മാർച്ച് ആറിനും എട്ടിനും നടന്ന പരീക്ഷയുടെതടക്കം ഈ വർഷം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് തൂക്കി വിറ്റിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യൂണിവേഴ്സിറ്റിയുടെ സീൽ പതിച്ച ചാക്കിൽ കെട്ടിയ രീതിയിൽ ഉത്തരക്കടലാസുകൾ വിൽപനക്കെത്തിയത്.

കീഴിശ്ശേരി സ്വദേശിയായ ഒരു കോളജ് അദ്ധ്യപകന്റെ വീട്ടിൽ നിന്നും സർവ്വകലാശാലയുടെ വിലപ്പെട്ട രേഖകൾ വാഹനത്തിൽ കയറ്റി കൊണ്ട് പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസുകൾ വിറ്റതായി കണ്ടെത്തിയത്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ രജിസ്റ്റർ നമ്പർ അടക്കം വ്യക്തമായി കാണാവുന്ന തരത്തിലാണ് ആക്രിക്കടയിൽ ഉത്തരക്കടലാസുകൾ കൂട്ടിയിട്ടിരിക്കുന്നത്.

Also read-ട്രാൻസ്ജെൻഡർ പ്രവർത്തകയെ ജീവിതസഖിയാക്കി മിസ്റ്റർ കേരള

കഴിഞ്ഞവർഷവും ലോഡ് കണക്കിന് ഉത്തരക്കടലാസുകളും മറ്റ് രേഖകളും ഇതേ ആക്രിക്കടയിൽ ഒരു അദ്ധ്യാപകൻ കൊണ്ട് വന്ന് വിറ്റതായി വിവരമുണ്ട്. പരീക്ഷാമൂല്യനിർണ്ണയം നടക്കുന്ന കോളേജുകളിൽ നിന്ന് ഉത്തര പേപ്പറുകൾ സർവകലാശാല തിരിച്ച് കൊണ്ട് പോകണമെന്നാണ് നിയമം. ഉത്തരക്കടലാസിന്റെ പൂർണ്ണ ഉത്തരവാദിത്വം പരീക്ഷാ കൺട്രോളർക്കായിരിക്കേ അദ്ധ്യാപകൻ ഇത് തൂക്കി വിറ്റത് ഗുരുതര ക്രമക്കേടാണ്.

സർവ്വകലാശാല അറിയാതെ ഉത്തരക്കടലാസുകൾ കോളജിൽ നിന്ന് എവിടേക്കും മാറ്റാൻ അനുവാദമില്ലിന്നിരിക്കെ പരീക്ഷ കഴിഞ്ഞ് ഒരു വർഷം പോലും പൂർത്തിയാക്കുന്നതിന് മുമ്പ് ഉത്തരക്കടലാസ് വിറ്റത് ഗുരുതര ക്രമക്കേടായാണ് കരുതുന്നത്. പരീക്ഷാ ഫലത്തിലെ അപാകത ചൂണ്ടി കാണിച്ച് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചാൽ സർവ്വകലാശാല ഉത്തരക്കടലാസുകൾ കോടതിയിൽ ഹാജരാക്കേണ്ടി വരും.

അതിനിടെ വാർത്ത പുറത്തായതിനെ തുടർന്ന് ആക്രിക്കടയിൽ നിന്ന് ഇന്നലെ രാത്രി കടത്താൻ ശ്രമിച്ച ഉത്തരക്കടലാസുകൾ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading