• HOME
  • »
  • NEWS
  • »
  • kerala
  • »
  • ' അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു' ശബരിമല ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വിസി ഡോ. അബ്ദുൾ സലാം

' അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു' ശബരിമല ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വിസി ഡോ. അബ്ദുൾ സലാം

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരുന്ന അബ്ദുൽ സലാം പിന്നീട് ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു

  • Last Updated :
  • Share this:
    ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയ  അനുഭവം പങ്കുവെച്ച് കാലിക്കറ്റ് സര്‍വകാലാശാല മുന്‍ വൈസ് ചാന്‍സലറും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷനുമായ ഡോ.അബ്ദുള്‍ സലാം. അവിശ്വസനീയമായ അനുഭവം എന്നാണ് അദ്ദേഹം ശബരിമല ദര്‍ശനത്തെ കുറിച്ച് പറഞ്ഞത്. ദര്‍ശനത്തിന്‍റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

    'ഇന്ന് ശബരിമല ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാർത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.’ എന്നാണ് ഡോ. അബ്ദുൾ സലാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.



    കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരുന്ന അബ്ദുൽ സലാം പിന്നീട് ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2021-ല്‍ ഡോ. അബ്ദുൽ സലാമിനെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിയമിച്ചത്.
    Published by:Arun krishna
    First published: