• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മാസ്കിന്റെ പാര്‍ശ്വ ഫലങ്ങൾ മരണത്തിലേക്ക് നയിക്കുന്നെന്ന് നോട്ടീസ്'; വനിതാ ലീഗ് പ്രവർത്തകർക്കെതിരെ കേസ്

'മാസ്കിന്റെ പാര്‍ശ്വ ഫലങ്ങൾ മരണത്തിലേക്ക് നയിക്കുന്നെന്ന് നോട്ടീസ്'; വനിതാ ലീഗ് പ്രവർത്തകർക്കെതിരെ കേസ്

പയ്യോളിയിലെ വനിതാ ലീഗ് കമ്മിറ്റിയാണ് മാസ്ക് ഉപയോഗവുമായി ബന്ധപ്പെട്ട നോട്ടീസ് വീടുകളില്‍ വിതരണം ചെയ്തത്

Muslim League activists

Muslim League activists

  • Share this:
    മാസ്ക് ഉപയോഗത്തിനെതിരെ പ്രചാരണം നടത്തിയതിന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തിക്കോടി കോടിക്കലിലെ 12 ആം വാര്‍ഡ് വനിതാ ലീഗ് കമ്മിറ്റിയാണ് മാസ്ക് ഉപയോഗവുമായി ബന്ധപ്പെട്ട നോട്ടീസ് വീടുകളില്‍ വിതരണം ചെയ്തത്.
    TRENDING:Petrol Price | ഇന്ധന വില തുടര്‍ച്ചയായ 14-ാം ദിവസവും കൂട്ടി; 14 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.65 രൂപ [NEWS]വെന്റിലേറ്റർ ഓഫ് ചെയ്ത് പകരം കൂളർ ഓൺ ചെയ്ത് ബന്ധുക്കൾ; 40 കാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു[NEWS]'ആശ്വസിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ മണ്ഡലത്തിന്‍റെ എംപിയായിരുന്ന മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല': സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് [NEWS]
    നേരത്തെ വാട്ട്സ്അപ്പ് ഗ്രൂപ്പുകളില്‍ മാസ്കിന്‍റെ പാര്‍ശ്വഫലങ്ങള്‍ എന്ന പേരില്‍ പ്രചരിച്ച കുറിപ്പാണ് വനിതാലീഗ് പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്തത്. വളരെക്കാലം മാസ്ക് ഉപയോഗിക്കുന്നത് മരണത്തിലേക്ക് നയിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.



    നോട്ടീസ് ശ്രദ്ധയില്‍ പെട്ട പയ്യോളി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കേരള പോലീസ് ആക്ട് 118(e),പകർച്ചവ്യാധി ഓർഡിനൻസിസ്‌ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.​
    Published by:user_49
    First published: