• HOME
  • »
  • NEWS
  • »
  • kerala
  • »
  • CAMPUS FRONT LEADER RAUF SHARIF TRIED TO DESTROY DIGITAL EVIDENCE SAYS ENFORCEMENT DIRECTORATE RV TV

ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫ് ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഇഡി

റൗഫ് ഷെറീഫിൻ്റെ ജാമ്യാപേക്ഷക്കെതിരെ എതിരെ ഇഡിയുടെ സത്യവാങ്ങ്മൂലം

റൗഫ് ഷെരീഫ്

റൗഫ് ഷെരീഫ്

  • Share this:
കൊച്ചി: ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) ദേശീയ ജനറല്‍ സെക്രട്ടറിയും കൊല്ലം സ്വദേശിയുമായ കെ.എ. റൗഫ് ഷെരീഫ് ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). സഹോദരനായ സല്‍മാന്‍ ഷെരീഫിന്റെ സഹായത്തോടെ ലാപ്‌ടോപ്പിലും ഐപാഡിലും പെന്‍ഡ്രൈവുകളിലുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി ഇഡി കോടതിയില്‍ വ്യക്തമാക്കി. റൗഫ് ഷെരീഫിന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കവേയായിരുന്നു ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് ജാമ്യാപേക്ഷയിലെ വാദം കേള്‍ക്കുന്നത് കോടതി 12ലേക്ക് മാറ്റി.

Also Read- ദൃശ്യം 2 ഒടിടി റിലീസ്: വിമർശകർ തന്നെക്കുറിച്ച് ചിന്തിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂർ

ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനായിരുന്നു റൗഫ്. രാജ്യത്ത് വിവിധ ഇടങ്ങളില്‍ വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ റൗഫിലൂടെ പണം ഒഴുകിയെന്നാണ് ഇഡി സംശയിക്കുന്നത്. കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കേസെടുത്തിരുന്നു. ഇതില്‍ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇഡി ഡല്‍ഹി യൂണിറ്റ് പ്രത്യേക കേസെടുത്തു. ഈ കേസിലാണ് രാജ്യം വിടാനൊരുങ്ങിയ കെ.എ. റൗഫ് ഷെരീഫിനെ ഇഡി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഹത്രാസ് ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് അവിടെ കലാപം ഉണ്ടാക്കാനും റൗഫ് ശ്രമം നടത്തിയിരുന്നുവെന്ന് സംശയിക്കപ്പെടുന്നു.

Also Read- കതിരൂർ മനോജ് വധക്കേസ്: പി. ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെ UAPA നിലനിൽക്കും; അപ്പീൽ തള്ളി

ഡിജിറ്റില്‍ തെളിവുകള്‍ ഇരുവരും ചേര്‍ന്ന് നശിപ്പിച്ചിട്ടുണ്ടാകാമെന്ന് ഇഡി സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്‍ കോടതിയില്‍ വാദിച്ചു. രാജ്യം വിടാന്‍ തീരുമാനിച്ചപ്പോള്‍ റൗഫ് ഷെരീഫ് തന്റെ ലാപ്‌ടോപ്പുകളും ഐപാഡും പെന്‍ഡ്രൈവുകളും സഹോദരന്‍ സല്‍മാന്‍ ഷെരീഫിനെ ഏല്‍പ്പിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നും പിടികൂടുമ്പോള്‍ റൗഫിന്റെ കൈവശം ഈ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല.

Also Read- പന്തീരങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസൽ ഫെബ്രുവരി 23 വരെ റിമാൻഡിൽ

ഇതേ തുടര്‍ന്ന് റൗഫിന്റെ ഡിജിറ്റല്‍ ഉപകരണങ്ങളുമായി ഹാജരാകാൻ സല്‍മാന്‍ ഷെരീഫിന് ഇഡി സമന്‍സുകള്‍ അയച്ചെങ്കിലും ഹാജരായില്ല. ഒടുവില്‍ ഡിസംബര്‍ 20ന് ആണ് ലാപ് ടോപ്പും ഐപാഡും ഹാജരാക്കിയത്. അപ്പോഴും മറ്റൊരു ലാപ് ടോപ്പും പെന്‍ഡ്രൈവും സമര്‍പ്പിച്ചില്ല. ഇവ ഡിസംബര്‍ 22ന് ആണ് ഹാജരാക്കിയത്. ആപ്പിള്‍ കമ്പനിയുടെ ലാപ് ടോപ്പും ആപ്പിള്‍ ഐപാഡും ബ്ലോക്ക് ചെയ്ത നിലയിലാണ് ഇഡി അന്വേഷണസംഘത്തിന് ലഭിച്ചത്.

Also Read- പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; അതിർത്തികളിലുൾപ്പെടെ ജാഗ്രതാ നിർദേശം

തന്നെ തെറ്റായി പ്രതിചേര്‍ക്കുകയായിരുന്ന റൗഫ് ഷെരീഫിന്റെ വാദവും ഇഡി എതിര്‍ത്തു. റൗഫിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്നെത്തിയ കോടിക്കണക്കിന് രൂപയും ഇടപാടുകളും സംശയാസ്പദമാണ്. മാസ്‌ക് വ്യാപാരത്തിലൂടെ ലഭിച്ച കമ്മീഷനാണ് വിദേശത്ത് നിന്ന് വന്ന പണമെന്ന റൗഫിന്റെ വാദം നിലനില്‍ക്കുന്നതല്ല. ഒമാനിലെ റേസ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരന്‍ മാത്രമാണ് റൗഫ്. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും ഇഡി വാദിച്ചു.
Published by:Rajesh V
First published:
)}