മലപ്പുറം:മുസ്ലിം ലീഗിനെയും ഇടത് പക്ഷത്തെയും നിശിതമായി വിമര്‍ശിച്ചും വെല്ലുവിളിച്ചും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്(B Gopalakrishnan) ശിഹാബ് തങ്ങള്‍ മതേതരത്വം പറഞ്ഞതുകൊണ്ട് കാര്യമില്ല എന്നും മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ വര്‍ഗീയ തീവ്രവാദത്തേയും സംരക്ഷിക്കുന്നത് മുസ്ലീം ലീഗാണെന്നും(IUML) പറഞ്ഞ ബി ഗോപാലകൃഷ്ണന് ഡിവൈഎഫ്ഐക്ക്( DYFI) മലപ്പുറത്ത് പോര്‍ക്ക് ഫെസ്റ്റ് നടത്താന്‍ ധൈര്യം ഉണ്ടോ എന്നും വെല്ലുവിളിച്ചു.
പാലക്കാട് സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും കൊലപാതകത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുക ആയിരുന്നു ബി.ഗോപാലകൃഷ്ണന് .
എസ് ഡി പി ഐ യെ വളര്‍ത്തിയത് പികെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും ആണ് എന്ന് പറഞ്ഞ ബി ഗോപാലകൃഷ്ണന് മതതീവ്രവാദികള്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ മുസ്ലീം ലീഗ് കണക്ക് പറയേണ്ടിവരും എന്ന് ഓര്‍മിപ്പിച്ചു.
ശിഹാബ് തങ്ങള്‍ മതേതരത്വം പറഞ്ഞതുകൊണ്ട് കാര്യമില്ല. മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ നടത്തുന്ന നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കുമെതിരെ മുസ്ലീംലീഗ് അടക്കമുള്ള രാഷ്ട്രീയ സംഘടനകളും മത സംഘടനകളും കാണിക്കുന്ന കുറ്റകരമായ മൗനം പാലിക്കുക ആണെന്ന് ബി ഗോപാലകൃഷ്ണന് ആരോപിച്ചു.
കൊലപാതകങ്ങള്‍ക്കെതിരെ പാണക്കാട്ട് തങ്ങളും,കുഞ്ഞാലിക്കുട്ടിയും പ്രതികരിക്കാത്തത് ഇസ്ലാമിക തീവ്രവാദികള്‍ക്ക് അനുകൂലമായ മൗനമായിട്ടാണ് കണക്കാക്കാന്‍ കഴിയുക. ഇത് ഗുരുതരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ചു വരുത്തും.യു ഡി എഫിനും എല്‍ ഡി എഫിനും ആവശ്യം തീവ്രവാദികളുടെ വോട്ടാണ്.തീവ്രവാദികള്‍ക്കെതിരായി ഐക്യനിര രൂപപ്പെടുത്താന്‍ മുസ്ലീം ലീഗ് മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹലാലിന് പിന്നില്‍ ഇടതു സര്‍ക്കാരാണ് എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ മറ്റൊരു ആരോപണം.ഹലാല്‍ പണംകൊണ്ട് കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ പൊലീസിനെ വന്ധീകരിച്ചിരിക്കുകയാണ്.മത തീവ്രവാദികള്‍ക്കെതിരെ നീങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേരളാ പൊലീസിനെ വന്ധീകരിച്ചിരിക്കുകയാണെന്നുംപാലക്കാട് സഞ്ജിത് കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ട് നില്ക്കുക ആണ് എന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
പാന്‍ ഇസ്ലാമിക് മൂവ്മെന്റ് ആണ് ഹലാല്‍. ഹലാല്‍ കോണ്ടം വരെ വിപണിയില്‍ ഇറക്കിയിട്ടുണ്ട് എന്നാണ് പ്രചരണം. കൊച്ചിയില്‍ ഹലാല്‍ ഫുഡ് ഫെസ്റ്റ് നടത്തിയ ഡി വൈ എഫ് ഐ ക്ക് മലപ്പുറത്ത് പോര്‍ക്ക് ഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ എന്നും ബി ഗോപാലകൃഷ്ണന് ചോദിച്ചു .
ബിജെപി മുസ്ലീങ്ങള്‍ക്കെതിരായ പാര്‍ട്ടിയല്ലെന്നും തീവ്രവാദികളെയാണ് എതിര്‍ക്കുന്നതെന്നും പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുത്ത ന്യൂനപക്ഷ മോര്‍ച്ച ദേശീയ ജന:സെക്രട്ടറി സയ്യിദ് ഇബ്രാഹിം പറഞ്ഞു. മോദി സര്‍ക്കാര്‍ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവര്ക്കു വേണ്ടിയുള്ള പരിശ്രമം എന്ന അജണ്ടയിലാണ് പ്രവര്‍ത്തിക്കുന്നത്.രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് രാജ്യദ്രോഹികള്‍ ബിജെപിയെ എതിര്‍ക്കുന്നത്.ദേശീയതയാണ് ബി.ജെ.പി.യുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവിതേലത്ത് അദ്ധ്യക്ഷത വഹിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.