• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു സീറ്റ് കുറയുമ്പോൾ നഷ്ടം, കണ്ടക്ടർ സീറ്റ് സിംഗിളാക്കാനാവില്ല; KSRTC

ഒരു സീറ്റ് കുറയുമ്പോൾ നഷ്ടം, കണ്ടക്ടർ സീറ്റ് സിംഗിളാക്കാനാവില്ല; KSRTC

പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് വിശദീകരണം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാർക്കുള്ള ഇരിപ്പിടം സിംഗിൾ സീറ്റാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് വിശദീകരണം. ഇക്കാര്യം പരാതിക്കാരടക്കമുള്ള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്താൻ യൂണിറ്റ് ഓഫീസറെ ചുമതലപ്പെടുത്തി.

    ഇരട്ട സീറ്റാകുമ്പോൾ ഔദ്യോഗിക സീറ്റ് കയ്യടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ബുദ്ധിമുട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കണ്ടക്ടർമാർ ഇത്തരമൊരു പരാതി നൽകിയത്. കണ്ടക്ടർ വനിതയാണെങ്കിൽ സമീപം വനിതാ യാത്രക്കാരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ എന്ന സർക്കുലർ പുറത്തിറക്കും.

    Also Read-KIIFB | ഇഡിക്കെതിരെ കെ.കെ.ശൈലജ, മുകേഷ് ഉൾപ്പെടെ 5 എംഎൽഎമാർ ഹൈക്കോടതിയിൽ

    അതേസമയം കോവിഡ് കാലത്ത് കൊണ്ടുവന്ന സിംഗിൾ സീറ്റ് സംവിധാനവും കെഎസ്ആർടിസി നിര്‍ത്തലാക്കി. രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റ് പിടിപ്പിക്കും. ദീർഘദൂര ബസുകളിൽ ഒരു സീറ്റ് കുറയുമ്പോൾ ഉണ്ടാകുന്ന നഷ്ടം കണക്കാക്കിയാണ് രണ്ടു പേർക്ക്ല ഇരിക്കാവുന്ന സീറ്റാക്കുന്നത്.

    അതേസമയം, കെഎസ്ആര്‍ടിസി പുതിയ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത് കമ്മീഷനടിക്കാനാണെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എം ഡി ബിജു പ്രഭാകര്‍ ഇന്ന് രംഗത്ത് വന്നു. വണ്ടികള്‍ വാങ്ങി കമ്മീഷനടിക്കേണ്ട താത്പര്യം തനിക്കില്ല.

    Also Read-'ബാലഗോകുലം പരിപാടിയ്ക്ക് പോയത് പിശക്'; പാർട്ടി നടപടി ശരിയാണെന്ന് മേയർ ബീനാ ഫിലിപ്പ്

    ഒരു ഫയലില്‍ ഒപ്പിട്ടാല്‍ കോടികള്‍ അക്കൗണ്ടിലെത്തിക്കാന്‍ ശക്തിയുള്ള പദവിയാണത്. എന്നാല്‍ അതിനോട് താത്പര്യമില്ലെന്ന് ബിജു പ്രഭാകര്‍ തുറന്നടിച്ചു. കെഎസ്ആര്‍ടിസിയെ തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിട്ടുപോയ യാത്രക്കാരെ തിരികെ എത്തിക്കും. 700 ഇലക്ട്രിക് ബസുകള്‍ എത്തുന്നതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published: