HOME /NEWS /Kerala / നിയമപരിജ്ഞാനമില്ലാത്ത മുസ്ലീംപുരോഹിതരെ ആശ്രയിച്ച് വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിധി പറയാനാകില്ല: ഹൈക്കോടതി

നിയമപരിജ്ഞാനമില്ലാത്ത മുസ്ലീംപുരോഹിതരെ ആശ്രയിച്ച് വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിധി പറയാനാകില്ല: ഹൈക്കോടതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മുസ്ലീം സമുദായത്തിനുള്ളിൽ സാമൂഹികവും സാംസ്കാരികവുമായ ഒരു ക്രമം സൃഷ്ടിക്കുന്നതിന് നിയമപരമായ ചില മാനദണ്ഡങ്ങൾ കൂടി പാലിക്കണമെന്നും കോടതി പറഞ്ഞു.

 • Share this:

  മുസ്ലീം സമുദായത്തിലെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസിൽ നിയമപരിജ്ഞാനമില്ലാത്ത മുസ്ലീംപുരോഹിതരെ ആശ്രയിച്ച്  വിധി പറയാനാകില്ലെന്ന് കേരള ഹൈക്കോടതി. "നിയമപരമായ കാര്യങ്ങളിൽ അറിവോ നിയമപരിശീലനമോ ഇല്ലാത്ത മുസ്ലീം പുരോഹിതരുടെ അഭിപ്രായങ്ങളെ കോടതിക്ക് ആശ്രയിക്കാനാകില്ല. വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ, അവരുടെ അഭിപ്രായം കോടതി മാനിക്കുന്നു. എന്നാൽ അവരുടെ കാഴ്ചപ്പാടുകളും കോടതിയുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും'', ഹൈക്കോടതി നിരീക്ഷിച്ചു.

  ഒരു മുസ്ലീം സ്ത്രീയ്ക്ക് വിവാഹമോചനം തേടാനുള്ള അവകാശം വിശുദ്ധ ഖുർആൻ നൽകുന്നുണ്ടെന്നും അതിന് ഭർത്താവിന്റെ സമ്മതം വേണ്ട എന്നുമുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ‌ഈ പരാമർശങ്ങൾ നടത്തിയത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം വനിതകൾക്ക് അവകാശമുണ്ടെങ്കിലും ഭർത്താവിന് 'തലാഖ്' ചൊല്ലാനുള്ള അവകാശം പോലെ 'ഖുല' ചൊല്ലാൻ സ്ത്രീയ്ക്ക് അവകാശമില്ലെന്നു പറഞ്ഞാണ് ഭർത്താവ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്.

  ഖുറാൻ സ്ത്രീകൾക്ക് ഖുല (വാക്യം 2:229) ചൊല്ലാനുള്ള അവകാശം നൽകുന്നുണ്ടെങ്കിലും അതിനുള്ള ക‍ൃത്യമായ നടപടിക്രമം നിർദേശിക്കുന്നില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഖുറാൻ സൂക്തങ്ങൾ മതേതര കോടതികളുടെ വിധിനിർണയത്തിന് വിധേയമാകരുതെന്നും ഭർത്താവിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

  Also Read-പൊട്ടു തൊടാത്ത മാധ്യമപ്രവർത്തകയോട് സംസാരിക്കാൻ വിസമ്മതിച്ചു; ഹിന്ദു സംഘടനാ നേതാവ് വിവാദത്തിൽ

  ഈ കേസിലെ നിയമപരമായ ആശയക്കുഴപ്പം ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി പറഞ്ഞു. നിയമത്തിൽ യാതൊരു പരിശീലനവും ഇല്ലാത്ത ചില മുസ്ലീം പണ്ഡിതന്മാർ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരു പറഞ്ഞ് ഇസ്ലാമിക നിയമങ്ങൾ വിശദീകരിക്കാൻ തുടങ്ങിയതോടെയാണ് ഈ ആശയക്കുഴപ്പങ്ങൾ ആരംഭിച്ചത്. മുസ്ലീം സമുദായത്തിനുള്ളിൽ സാമൂഹികവും സാംസ്കാരികവുമായ ഒരു ക്രമം സൃഷ്ടിക്കുന്നതിന് നിയമപരമായ ചില മാനദണ്ഡങ്ങൾ കൂടി പാലിക്കണമെന്നും കോടതി പറഞ്ഞു.

  ഒന്നിലധികം വിവാഹം കഴിച്ച പുരുഷന്‍, തന്റെ ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് കേരളാ ഹൈക്കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു. വിവാഹമോചനം തേടി തലശ്ശേരി കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെ തലശ്ശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ അനുവദിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

  1991-ലാണ് ഹര്‍ജിക്കാരിയായ യുവതി വിവാഹിതയായത്. 2014 മുതല്‍ ഭര്‍ത്താവ് തന്റെയടുത്ത് വരാറില്ലെന്ന് ചൂണ്ടിക്കാട്ടി 2019-ലാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. എന്നാല്‍, ഇവര്‍ ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം ഇവരുടെ മൂന്ന് കുട്ടികളെ ചൂണ്ടിക്കാട്ടി കോടതി തള്ളുകയായിരുന്നു. ഒന്നിലേറെ വിവാഹം കഴിക്കുകയാണെങ്കില്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നതെന്നും അതിനുവിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. വൈവാഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവാണ് വീഴ്ചവരുത്തിയതെന്ന് വിലയിരുത്തിയ കോടതി ചെലവിന് നല്‍കി എന്നത് വൈവാഹിക കടമ നിര്‍വഹിച്ചതിന് തുല്യമായി കണ്ട കുടുംബകോടതിയുടെ നിഗമനം തെറ്റാണെന്നും വ്യക്തമാക്കിയിരുന്നു.

  First published:

  Tags: Kerala high court, Muslim personal law