നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സർക്കാർ അയയുന്നു; തീരുമാനം ദേവസ്വം ബോർഡിനെടുക്കാം

    സർക്കാർ അയയുന്നു; തീരുമാനം ദേവസ്വം ബോർഡിനെടുക്കാം

    • Last Updated :
    • Share this:
      തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിലപാടിൽ അയവുവരുത്തി സർക്കാർ. പുനഃപരിശോധനാ ഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനം എടുക്കാൻ ദേവസ്വം ബോർഡിന് സർക്കാർ അനുമതി നൽകി. ദേവസ്വം ബോ‌ർഡിന്റെ നിർണായക യോഗം ചേരുന്നതിനിടെ സർക്കാരിന്റെ ഈ നിലപാട് പ്രശ്നപരിഹാരത്തിന് സഹായകമാകുമെന്ന സൂചനയാണ് നൽകുന്നത്.

      LIVE- ഒടുവിൽ മുട്ടുമടക്കി ദേവസ്വം; പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സമരം നിര്‍ത്തുമോയെന്ന് പത്മകുമാർ

      പുനഃപരിശോധനാഹർജി നൽകിയാൽ മതിയെന്ന നിലപാട് അംഗീകരിച്ചാൽ സമരത്തിൽ സമവായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ബോർഡും. ശബരിമലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നേരത്തെ അറിയിച്ചിരുന്നു. ഇതിനെ പിന്തുണച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നതോടെയാണ് സമവായ സാധ്യതകൾ സജീവമായത്.

      ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി കൊടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ നിലപാടുകളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ആര് പുനഃപരിശോധനാ ഹര്‍ജി കൊടുത്താലും സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

      സ്ത്രീകളുടെ വികാരം മാനിക്കണം; തീവ്രസമരം വേണ്ടെന്നും കോണ്‍ഗ്രസിനോട് ഹൈക്കമാന്‍ഡ്

      ശബരിമല സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന നിലപാടില്‍ ഉറച്ചനില്‍ക്കുകയാണെന്നും ശ്രീധരൻപിള്ളക്ക് മറുപടിയായി മന്ത്രി പറഞ്ഞു. തികഞ്ഞ ആര്‍എസ്എസുകാര്‍ തന്നെയാണ് ഹര്‍ജി നല്‍കിയ അഞ്ചു പേരും. ഇവര്‍ ആരാണെന്ന് സുപ്രീം കോടതിയില്‍ അന്വേഷിച്ചാല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

      വോയിസ് ക്ലിപ് ബി.ജെ.പിക്കാരുടേതെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കാം; മറുപടിയുമായി ശ്രീധരൻപിള്ള

      ശബ്ദസന്ദേശം അയച്ച എഎച്ച്പിയും വിഎച്ച്പിയും തമ്മില്‍ എന്താണ് വ്യത്യാസം. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തൊഗാഡിയ 48 മണിക്കൂര്‍ നല്‍കിയിരുന്നു. ആ സമയം കഴിഞ്ഞപ്പോള്‍ നടത്തിയ ഹര്‍ത്താല്‍ ആണ് ഇന്നു നടന്നത്. മഹാനവമി ദിവസത്തെ അലങ്കോലപ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന് അവര്‍ ആലോചിക്കണം- മന്ത്രി പറഞ്ഞു.

      First published:
      )}