നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പേന ഉപയോഗിച്ച് വോട്ട് ചെയ്യാമോ? വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

  പേന ഉപയോഗിച്ച് വോട്ട് ചെയ്യാമോ? വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

  പേന ഉപയോഗിച്ച് വോട്ടിങ് യന്ത്രത്തിലെ ബട്ടൺ അമർത്തണമെന്ന വാട്സാപ്പ് സന്ദേശവും പ്രചരിച്ചിരുന്നു.

  News 18

  News 18

  • Share this:
   തി​രു​വ​ന​ന്ത​പു​രം: വോട്ട് ചെയ്യാൻ പോകുമ്പോൾ പേന കൈയിൽ കരുതണമെന്ന നിർദേശം വ്യാപകമായി പ്രചരിച്ചിരുന്നു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശത്തിലും ഇത് ഉണ്ടായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് പേന ഉപയോഗിച്ച് വോട്ടിങ് യന്ത്രത്തിലെ ബട്ടൺ അമർത്തണമെന്ന വാട്സാപ്പ് സന്ദേശവും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

   വോ​ട്ടിങ് ​യ​ന്ത്ര​ത്തി​ലെ ബ​ട്ട​ണ്‍ അ​മ​ര്‍ത്തു​ന്ന​തി​ന് പേ​ന​യോ മ​റ്റ് വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷൻ വ്യക്തമാക്കുന്നത്. ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പാ​ക്ക​ണം. ഈ ​രീ​തി​യി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​ത് ക​മീ​ഷന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് നി​ര്‍ദേ​ശം. അതേസമയം വോട്ട് ചെയ്യാൻ എത്തുന്നവർ ഒപ്പിടുന്നതിനായി സ്വന്തം പേന ഉപയോഗിക്കാവുന്നതാണെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

   വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ തയ്യാർ

   ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍ത്തി​യാ​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ വി.​ഭാ​സ്‌​ക​ര​ന്‍ അ​റി​യി​ച്ചു. രാ​വി​ലെ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​ര്‍ക്ക്​ വി​ത​ര​ണം ചെ​യ്ത സ്‌​പെ​ഷ​ല്‍ ത​പാ​ല്‍വോ​ട്ടു​ക​ള്‍ ഉ​ള്‍പ്പെ​ടെ പോ​സ്​​റ്റ​ല്‍ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള വി​ത​ര​ണ, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ര്‍പ​റേ​ഷ​നു​ക​ളി​ലും അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ത​ര​ണ, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ടെ​ണ്ണും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജി​ല്ല​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പോ​സ്​​റ്റ​ല്‍ വോ​ട്ടു​ക​ള്‍ അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് എ​ണ്ണു​ക.

    244 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍

   സം​സ്ഥാ​ന​ത്താ​കെ 244 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം- 16, കൊ​ല്ലം- 16, പ​ത്ത​നം​തി​ട്ട- 12, ആ​ല​പ്പു​ഴ- 18, കോ​ട്ട​യം- 17, ഇ​ടു​ക്കി- 10, എ​റ​ണാ​കു​ളം- 28, തൃ​ശൂ​ര്‍- 24, പാ​ല​ക്കാ​ട്- 20, മ​ല​പ്പു​റം- 27, കോ​ഴി​ക്കോ​ട്- 20, വ​യ​നാ​ട്- എ​ഴ്, ക​ണ്ണൂ​ര്‍- 20, കാ​സ​ര്‍​കോ​ട്​- ഒ​മ്ബ​ത്​ എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്.

   ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​ക്ക് ഒ​രു ഹാ​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് പ്ര​ത്യേ​ക കൗ​ണ്ടി​ങ്​ ഹാ​ളു​ക​ളും സ​ജ്ജീ​ക​രി​ക്കും. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ര്‍പ​റേ​ഷ​നു​ക​ളി​ലും ഓ​രോ വ​ര​ണാ​ധി​കാ​രി​ക്കും പ്ര​ത്യേ​കം കൗ​ണ്ടി​ങ്​ ഹാ​ള്‍ ഉ​ണ്ടാ​കും.

   പ​ര​മാ​വ​ധി എ​ട്ട് പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ക്ക് ഒ​രു ടേ​ബി​ള്‍ എ​ന്ന രീ​തി​യി​ലാ​കും സാ​മൂ​ഹി​ക​ അ​ക​ലം പാ​ലി​ച്ച്‌ കൗ​ണ്ടി​ങ്​ ടേ​ബി​ളു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക. ഒ​രു വാ​ര്‍ഡി​ലെ എ​ല്ലാ പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ​യും വോ​ട്ടെ​ണ്ണ​ല്‍ ഒ​രു ടേ​ബി​ളി​ല്‍ത​ന്നെ ക്ര​മീ​ക​രി​ക്കും.
   Published by:Anuraj GR
   First published:
   )}