നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Exclusive: പ്രളയത്തിനിടെ മനുഷ്യാവകാശ ലംഘനം; ക്യാൻസർ രോഗികൾ അടക്കമുള്ള കുടുംബത്തെ ക്യാംപിൽ പ്രവേശിപ്പിച്ചില്ല

  Exclusive: പ്രളയത്തിനിടെ മനുഷ്യാവകാശ ലംഘനം; ക്യാൻസർ രോഗികൾ അടക്കമുള്ള കുടുംബത്തെ ക്യാംപിൽ പ്രവേശിപ്പിച്ചില്ല

  അധികൃതർ കരുണ നിഷേധിച്ചതോടെ അര പൊക്കം വെള്ളത്തിൽ ഒരു കിലോമീറ്ററോളം നടന്നാണ് കാൻസർ രോഗിയായ വീട്ടമ്മ ദിവസവും കൂലിപ്പണിക്ക് പോയത്.

  rajalekshmi

  rajalekshmi

  • Share this:
   ജി.ശ്രീജിത്ത്

   കോട്ടയം:പ്രളയകാലത്ത് കോട്ടയത്ത് ക്യാൻസർ രോഗികളടക്കം ഉൾപ്പെട്ട കുടുംബത്തിന് നേരിടേണ്ടിവന്നത് ക്രൂരമായ മനുഷ്യാവകാശലംഘനം. വീട്ടിൽ വെള്ളം കയറിയില്ലെന്ന ഒറ്റക്കാരണത്താൽ ഗുരുതരരോഗങ്ങളാൽ വലയുന്ന കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പിൽ പ്രവേശിപ്പിച്ചില്ല.

   അധികൃതർ കരുണ നിഷേധിച്ചതോടെ അര പൊക്കം വെള്ളത്തിൽ ഒരു കിലോമീറ്ററോളം നടന്നാണ് കാൻസർ രോഗിയായ വീട്ടമ്മ ദിവസവും കൂലിപ്പണിക്ക് പോയത്. രാജലക്ഷ്മി എന്ന വീട്ടമ്മയ്ക്കും കുടുംബത്തിനുമാണ് ക്രൂരമനുഷ്യാവകാശ ലംഘനം നേരിടേണ്ടി വന്നത്.

   also read: ദുരന്തബാധിത മേഖലകൾ ജനവാസയോഗ്യമോ? ഒൻപതു ജില്ലകളിൽ പരിശോധനയ്ക്കായി 50 സംഘങ്ങൾ

   64 കാരിയായ രാജലക്ഷ്മിക്ക് സ്തനാർബുദം ആണ്. ഭർത്താവിന് രക്തസമ്മർദം കൂടി രണ്ട് കൈയ്ക്കും ശേഷി നഷ്ടപ്പെട്ട് ജോലി ചെയ്യാനാവില്ല. മകന് ബ്ലഡ് ക്യാൻസറാണ്. കിഡ്നി തകരാറിന് കൊച്ചുമകൾ ചികിത്സയിലുമാണ്. പെരുമഴയത്ത് നാടാകെ വെള്ളം കയറിയ കഴിഞ്ഞ ഒരാഴ്ച ഈ കുടുംബത്തിന് അധികൃതരിൽ നിന്ന് നേരിടേണ്ടിവന്നത് വലിയ ദുരിതം.

   തങ്ങൾക്ക് ക്യാംപിൽ കഴിയാൻ അർഹത ഇല്ലെന്നും നമ്മളെക്കാളും മോശക്കാരാണ് ക്യാംപിലുള്ളതെന്നും അധികൃതർ പറഞ്ഞതായി രാജലക്ഷ്മി ന്യൂസ്18നോട് പറഞ്ഞു എല്ലാവരും രോഗികളാണെന്നു പറഞ്ഞിട്ടും അധികൃതർ സമ്മതിച്ചില്ലെന്ന് രാജ ലക്ഷ്മി.

   കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇവർക്ക് വീട് നഷ്ടമായി. ഒരു സ്വകാര്യ സ്ഥാപനം വെച്ചുനൽകിയ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. ഇത്തവണ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയിരുന്നില്ല. എന്നാൽ വീടിനുമുന്നിലെ ഒരുകിലോമീറ്റർ റോഡിൽ ഇപ്പോഴും മുട്ടറ്റം വെള്ളമുണ്ട്. കുടുംബം പട്ടിണിയാകാതിരിക്കാനാണ് കഴിഞ്ഞയാഴ്ച രാജലക്ഷ്മിക്ക് കടുത്ത ദുരിതം നേരിടേണ്ടി വന്നിട്ടും ജോലിക്ക് പോയത്.

   മുട്ടായി കമ്പനിയിലാണ് ജോലി ,150 രൂപ കൂലി കിട്ടും, മകൻ ചെറിയ കടയിൽ ജോലി ചെയ്യുന്നു, മരുമകൾക്ക് വീട്ടുവേലയാണ്. ജോലിക്ക് പോയില്ലെങ്കിൽ എങ്ങനെ ഭക്ഷണം കഴിക്കും- രാജലക്ഷ്മി.

   മാനദണ്ഡങ്ങൾ വിലങ്ങുതടി ആകുമ്പോൾ പട്ടികയ്ക്കു പുറത്തുപോകുന്നത് രാജലക്ഷ്മിയെ പോലെയുള്ള നിരവധി പേരാണ്.
   പ്രളയദുരിതം എന്നത് വീട്ടിൽ വെള്ളം കയറിയവർക്ക് മാത്രമല്ല. പ്രളയം മൂലം വഴിമുട്ടിയ വർക്ക് കൂടിയാണ്. ഈ മനുഷ്യരെ കൂടി പരിഗണിക്കാനുള്ള മനുഷ്യത്വം ഉണ്ടാകണം.
   First published:
   )}