നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അവസാനം മുല്ലപ്പള്ളി വഴങ്ങി; കോഴിക്കോട് കല്ലാമലയിലെ സ്ഥാനാര്‍ഥി തര്‍ക്കത്തിന് പരിഹാരമായി

  അവസാനം മുല്ലപ്പള്ളി വഴങ്ങി; കോഴിക്കോട് കല്ലാമലയിലെ സ്ഥാനാര്‍ഥി തര്‍ക്കത്തിന് പരിഹാരമായി

  Mullappally Ramachandran

  Mullappally Ramachandran

  • Last Updated :
  • Share this:
  കോഴിക്കോട് കല്ലാമലയിലെ സ്ഥാനാര്‍ഥിത്തര്‍ക്കത്തില്‍ പരിഹാരം. ആർ.എ.പി-യു.ഡി.എഫ് ജനകീയ മുന്നണി ധാരണ ലംഘിച്ച് പത്രിക നല്‍കിയ കോൺഗ്രസ് സ്ഥാനാർഥി കെ.പി ജയകുമാർ മത്സര രംഗത്ത് നിന്നും പിൻമാറും. കൈപ്പത്തി ചിഹ്നത്തിൽ താൻ നിർത്തിയ സ്ഥാനാർഥിയെ പിൻവലിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

  യു.ഡി.എഫ് ധാരണയ്ക്ക് വിരുദ്ധമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഡിവിഷനില്‍ ജയകുമാറിന് കൈപ്പത്തി ചിഹ്നം നൽകിയതയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വടകര എം.പി കെ.മുരളീധരൻ പ്രചരണത്തില്‍ നിന്ന് പിന്‍മാറിയിട്ടും സ്ഥാനാര്‍ഥി ജയകുമാര്‍ തന്നെയെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചുനിന്നു. എന്നാല്‍ മുന്നണിക്കുള്ളില്‍ നിന്നടക്കം സമ്മര്‍ദ്ദം ശക്തമായതോടെയാണ് കെപിസിസി അധ്യക്ഷന്‍റെ പിന്മാറ്റം.

  യു.ഡി.എഫിന്റെ ജയസാധ്യതയ്ക്ക് വിരുദ്ധമായ ഒരു നീക്കവും ഉണ്ടാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജയകുമാര്‍ മത്സരരംഗത്ത് നിന്ന് പിന്മാറും. എന്നാല്‍ കല്ലാമലയില്‍ സ്ഥാനാര്‍ഥിയെ നിര്ത്തിയ നടപടി തെറ്റല്ലെന്ന് തന്നെയാണ് മുല്ലപ്പള്ളിയുടെ നിലപാട്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതുകൊണ്ടാണ് പലതും ഇപ്പോള്‍ പറയാത്തത്. തെരഞ്ഞെടുപ്പിന് ശേഷം പറയാനുള്ളത് തുറന്നുപറയുമെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

  നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തുന്ന കെ മുരളീധരനെതിരെ നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ മുരളീധരന്‍ മുന്‍ കെപിസിസി അധ്യക്ഷനാണ്. അദ്ദേഹത്തിന്‍റെ പ്രസ്താവനകളില്‍ വേദനിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മറക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

  കേവലമൊരു ഡിവിഷനിലെ സ്ഥാനാര്‍ഥി പ്രശ്നത്തിനപ്പുറം കെ മുരളീധരനോടുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഭിന്നത പരസ്യമാവുക കൂടെയായിരുന്നു കല്ലാമലയില്‍. പരസ്യ പ്രസ്താവനകളില്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ മുരളീധരനെതിരെ നടപടിയെടുക്കാന്‍ തനിക്ക് പരിമിതിയുണ്ടെന്ന് മുല്ലപ്പള്ളി പറയുമ്പോള്‍ അക്കാര്യം വ്യക്തവുമാണ്.
  Published by:user_49
  First published:
  )}