• HOME
  • »
  • NEWS
  • »
  • kerala
  • »
  • നടി അനുശ്രീയ്ക്കൊപ്പം പ്രചാരണം നടത്തിയ സ്ഥാനാർഥി പരാജയപ്പെട്ടു

നടി അനുശ്രീയ്ക്കൊപ്പം പ്രചാരണം നടത്തിയ സ്ഥാനാർഥി പരാജയപ്പെട്ടു

സ്ഥാനാർത്ഥിയുമായി ദീർഘകാല സുഹൃദ്‌ബന്ധം ഉള്ളതിനാൽ പ്രചാരണത്തിന് ഇറങ്ങിയതെന്നായിരുന്നു അനുശ്രീ പറഞ്ഞത്

പ്രചാരണത്തിനിടെ സ്ഥാനാർഥി

പ്രചാരണത്തിനിടെ സ്ഥാനാർഥി

  • Share this:
    നടി അനുശ്രീയുമായി പ്രചാരണത്തിനിറങ്ങിയ യു.ഡി.എഫ്. സ്ഥാനാർത്ഥി റിനോയ് വർഗ്ഗീസ് പരാജയപ്പെട്ടു. ചെന്നീർക്കര പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ നിന്ന് മത്സരിച്ച റിനോയ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.ആർ. മധുവുമായാണ് പരാജയപ്പെട്ടത്.

    യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി മീറ്റിൽ അനുശ്രീ പങ്കെടുത്തിരുന്നു. 411 വോട്ടുകൾ നേടിയ എൽ.ഡി.എഫ്. സ്ഥാനാർത്ഥി മധു 11 വോട്ടുകൾക്ക് വിജയിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥി 132 വോട്ടുകൾ മാത്രമാണ് നേടിയത്. സ്വതന്ത്ര സ്ഥാനാർത്ഥി രഞ്ജൻ പുത്തൻപുരക്കൽ 400 വോട്ടുകൾ നേടി. ചെന്നീർക്കര പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥി ആർ. പ്രമോദ് 13 വോട്ടുകൾ നേടി.



    നടിയുമായി പ്രചാരണം നടത്തിയ ശേഷം കൂടുതൽ വോട്ട് നേടുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. വാർഡിലെ യുഡിഎഫിന്റെ ഫാമിലി മീറ്റിൽ അനുശ്രീ പ്രസംഗിച്ചു. ഫാമിലി മീറ്റിൽ ഒത്തുകൂടിയ നിരവധി ആരാധകരുമായി സെൽഫി എടുക്കാനും അവർ സമയം കണ്ടെത്തി.

    റിനോയിയുമായി ദീർഘകാല സുഹൃദ്‌ബന്ധം ഉള്ളതിനാൽ പ്രചാരണത്തിന് ഇറങ്ങിയതെന്നായിരുന്നു അനുശ്രീ പറഞ്ഞത്. യു.ഡി.എഫ്. സ്ഥാനാർത്ഥി ജനങ്ങളുടെ ക്ഷേമത്തിനായി പരമാവധി ശ്രമിക്കുമെന്ന് ഉറപ്പ് നൽകി റിനോയ്‌ക്ക് വോട്ട് ചെയ്യണമെന്നും അനുശ്രീ വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു.
    Published by:user_57
    First published: