• HOME
  • »
  • NEWS
  • »
  • kerala
  • »
  • Cannabis |രാജമല്ലിയ്‌ക്കൊപ്പം പൂത്ത് വിടര്‍ന്നു കഞ്ചാവ് ചെടി മെട്രോ തൂണുകള്‍ക്കിടയില്‍

Cannabis |രാജമല്ലിയ്‌ക്കൊപ്പം പൂത്ത് വിടര്‍ന്നു കഞ്ചാവ് ചെടി മെട്രോ തൂണുകള്‍ക്കിടയില്‍

ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു.

  • Last Updated :
  • Share this:
    കൊച്ചി: മെട്രോ പില്ലറുകള്‍ക്കിടയില്‍ മറ്റു ചെടികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. പാലാരിവട്ടം ട്രാഫിക് സിഗ്‌നലിന് സമീപം 516-517 പില്ലറുകള്‍ക്കിടയില്‍ കൊച്ചി മെട്രോ റെയില്‍ ചെടികള്‍ നട്ട് പരിപാലിക്കാന്‍ അനുവദിച്ചിട്ടുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

    എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു.

    രാജമല്ലി ചെടികള്‍ക്കൊപ്പമാണ് കഞ്ചാവ് ചെടിയും നിന്നിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചിരുന്നില്ല. ആരെങ്കിലും മനഃപൂര്‍വം ചെടി നട്ടുവളര്‍ത്തിയതാകാനാണ് സാധ്യതയെന്നാണ് എക്സൈസ് സംഘത്തിന്റെ പ്രാഥമികനിഗമനം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Snake| കോട്ടയത്ത് പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ രണ്ട് ശംഖുവരയൻ പാമ്പുകൾ

    കോട്ടയം: പഞ്ചായത്ത് ഓഫീസിൽ അപേക്ഷ കൊടുക്കാൻ പോയാൽ വിഷപ്പാമ്പിനെ കണ്ടാലോ? അത്തരമൊരു സംഭവം നടന്നിരിക്കുകയാണ് കോട്ടയം ജില്ലയിലെ പാലായിലെ തലപ്പലം പഞ്ചായത്ത് ഓഫീസിൽ. പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിലാണ് പാമ്പുകളെ കണ്ടത്. വിഷം കൂടിയ ശംഖുവരയൻ അഥവാ വെള്ളിക്കെട്ടൻ എന്ന ഇനം പാമ്പുകളെയാണ് കണ്ടത്.

    കഴിഞ്ഞ ദിവസം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ഓഫീസ് ജീവനക്കാരൻ ജോജോ തോമസ് അപേക്ഷകൾ സെക്ഷനുകളിലേക്കു കൈമാറാൻ പോയി തിരിച്ചെത്തിയപ്പോഴാണ് 2 പാമ്പുകൾ ഓഫീസിനുള്ളിലൂടെ ഇഴയുന്നതു കണ്ടത്. പരിഭ്രാന്തനായ ജോജോ പ്രസിഡന്റ് അനുപമ വിശ്വനാഥിനെയും മറ്റ് ജിവനക്കാരെയും വിവരമറിയിച്ചു. തുടർന്ന് തലപ്പലം സ്വദേശി ഇടത്തിൽ ജോബി എത്തി പാമ്പുകളെ പിടികൂടി. വനം വകുപ്പിൽ വിവരമറിയിച്ചതായി പ്രസിഡന്റ് അനുപമ വിശ്വനാഥ് പറഞ്ഞു. ജീവനക്കാരൻ പുറത്തിറങ്ങിയ സമയത്താണു പാമ്പ് കയറിയതെന്നു കരുതുന്നു.
    Published by:Sarath Mohanan
    First published: