• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊലീസ് മേധാവിമാരുടെ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ല; ജനങ്ങള്‍ക്ക് മേല്‍ കയറുന്നത് സമ്മർദം മൂലം'; പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിൽ

'പൊലീസ് മേധാവിമാരുടെ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ല; ജനങ്ങള്‍ക്ക് മേല്‍ കയറുന്നത് സമ്മർദം മൂലം'; പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിൽ

മയക്കുമരുന്ന് കേസില്‍ ടാര്‍ഗറ്റ് തികയ്ക്കാന്‍ കള്ളക്കേസ് എടുക്കുന്നുണ്ടെന്നും പോസ്റ്റ്

  • Share this:
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസുകാരുടെ വാട്സ്ആപ്പ് പോസ്റ്റ്. ജനങ്ങൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് ഐപിഎസുകാരാണെന്ന് പോസ്റ്റിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിമാരുടെ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ല. നിയന്ത്രണം വിട്ട് ജനങ്ങള്‍ക്ക് മേല്‍ കയറുന്നതാണെന്നും പോസ്റ്റിൽ പറയുന്നു.

റിട്ടയേർഡ് ഡിവൈഎസ്പി കെ ദാമോദരൻ എന്നയാളുടെ പേരിലാണ് വാട്സ്ആപ്പ് സന്ദേശം പോലീസുകാരുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

കടുത്ത സമ്മർദ്ദമാണ് ജില്ലാ പോലീസ് മേധാവിമാരിൽ നിന്നും ഉണ്ടാകുന്നത്. ദിവസവും ലഹരിക്കേസ് ടാര്‍ഗറ്റ് തികയ്ക്കാന്‍ സമ്മര്‍ദമുണ്ട്. എസ്.എച്ച്.ഒമാര്‍ ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ മാനസിക പീഡനം. മയക്കുമരുന്നിന് എതിരായ പ്രചരണം തുടങ്ങിയ ശേഷം സമ്മര്‍ദം കഠിനമാണെന്നും വാട്സ്ആപ്പ് പോസ്റ്റിൽ പറയുന്നു.
Also Read- കരണത്തടിച്ച് ASI, തിരിച്ചടിച്ച് സൈനികന്‍; കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങള്‍‌ പുറത്ത്

ഐപിഎസ്സുകാർക്ക് പൂച്ചെണ്ടു കിട്ടാന്‍ സമ്മര്‍ദം കീഴുദ്യോഗസ്ഥര്‍ക്കാണ്. ഈ സമ്മര്‍ദം മനുഷ്യാവകാശ ധ്വസംസനത്തിന് പ്രേരിപ്പിക്കുന്നു. സമ്മര്‍ദം ഭയന്ന് എടുക്കുന്നത് കള്ളക്കേസുകളെന്ന് പോസ്റ്റിൽ പറയുന്നു. മയക്കുമരുന്ന് കേസില്‍ ടാര്‍ഗറ്റ് തികയ്ക്കാന്‍ കള്ളക്കേസ് എടുക്കുന്നുണ്ടെന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

Also Read- കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനം: മദ്രാസ് റെജിമെന്‍റിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി; പ്രതിരോധമന്ത്രാലയം അന്വേഷണം തുടങ്ങി

ദിവസം രണ്ട് എന്‍.ഡി.പി.എസ്. കേസ് വേണമെന്ന് നിര്‍ബന്ധം. കേസു കിട്ടാതായാല്‍ കള്ളക്കേസ് ചുമത്താന്‍ നിര്‍ബന്ധിതരാകുന്നു. ലീവ് ചോദിച്ചാല്‍ എത്ര ലഹരിക്കേസ് എടുത്തെന്നാണ് മറുചോദ്യം. സിഗരറ്റ് വലിക്കാരെ വരെ പിടിച്ച് കഞ്ചാവ് കേസ് എടുക്കേണ്ടി വരുന്നു. കീഴുദ്യോഗസ്ഥർ ടാർഗറ്റ് തികച്ചാല്‍ നേട്ടം ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്.

ഡി.വൈ.എസ്.പിമാര്‍ മുതല്‍ താഴോട്ട് സ്വാതന്ത്ര്യം ഇല്ലെന്നും പോസ്റ്റിൽ പറയുന്നു. വാട്സ്ആപ്പ് പോലീസുകാരുടെ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കിളികൊല്ലൂര്‍ സംഭവത്തിന് പിന്നാലെയാണ് പോസ്റ്റ് പ്രചരിക്കുന്നത്.ഐ.പി.എസുകാരുടെ അനാരോഗ്യ മത്സരം നിര്‍ത്തണമെന്നും പോസ്റ്റിൽ പറയുന്നു.
Published by:Naseeba TC
First published: