ആശങ്ക ഉയർത്തി കന്നുകാലികളിലും വൈറസ് ബാധ; പടർന്നു പിടിച്ച് 'കാപ്രി പോക്സ്'

രോഗം ബാധിച്ച പശുക്കളിൽ പാൽ കുറയുന്നതിന്റെ ആശങ്കയിലാണ് കർഷകർ. വൈറസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുകയാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ.

News18 Malayalam | news18
Updated: February 10, 2020, 12:59 PM IST
ആശങ്ക ഉയർത്തി കന്നുകാലികളിലും വൈറസ് ബാധ; പടർന്നു പിടിച്ച് 'കാപ്രി പോക്സ്'
കാപ്രിപോക്സ് ബാധിച്ച പശു
  • News18
  • Last Updated: February 10, 2020, 12:59 PM IST
  • Share this:
കൊച്ചി: സംസ്ഥാനത്ത് ആശങ്ക ഉയർത്തി കന്നുകാലികളിൽ കാപ്രിപോക്സ് വൈറസ് ബാധ പടരുന്നു. ആദ്യം പാലക്കാട് കണ്ടെത്തിയ വൈറസ് എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. രോഗം ബാധിച്ച പശുക്കളിൽ പാൽ കുറയുന്നതിന്റെ ആശങ്കയിലാണ് കർഷകർ. അതേസമയം രോഗ പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തുകയാണ് മൃഗസംരക്ഷണ വകുപ്പ്.



കന്നുകാലികളുടെ ശരീരത്തിൽ വിവിധയിടങ്ങളിൽ മുഴ പ്രത്യക്ഷപ്പെടുന്നതാണ് രോഗ ലക്ഷണം. ദിവസങ്ങൾ കഴിയുബോൾ അത് പൊട്ടുന്നു. പനി ഉൾപ്പെടെ വന്ന് പശുക്കളുടെ പാലും കുറയും. മഴുവന്നൂരിൽ ജനുവരി 24 നാണ് രോഗം ആദ്യം കണ്ടെത്തിയത്. പിന്നീട് വളയൻചിറങ്ങര, മാറാടി എന്നിവിടങ്ങളിൽ ഉൾപ്പെടെ എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളിലും പടർന്നിരിക്കുകയാണ്. ഒരു സ്ഥലത്ത് നിരവധി കന്നുകാലികൾക്ക് വൈറസ് വന്നത് ക്ഷീര കർഷകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.



വൈറസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുകയാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ. ഇവിടെ 5 കിലോ മീറ്റർ ചുറ്റളവിൽ വാക്സിനേഷൻ നൽകും. 25000 വാക്സിനുകൾ ഉടൻ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കർഷകർക്ക് മിൽമയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചില്ലെങ്കിൽ ക്ഷീര മേഖലയിൽ കനത്ത തിരിച്ചടിയാകും കാപ്രിപോക്സ് വൈറസ് ഉണ്ടാക്കുക

മുൻകരുതലുകൾ

  • കന്നുകാലികളെ അഴിച്ചു വിടരുത്

  •  തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക

  • അണുബാധയുള്ള കന്നുകാലികളെ മറ്റ് മൃഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ ഇടവരത്തരുത്

  • വൈറസ് മനുഷ്യരിലേക്ക് പടരില്ല

  • വൈറസ് പാലിലൂടെ പടരില്ല


 
First published: February 10, 2020, 12:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading