• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 7 വയസുകാരിയടക്കം 2 പേര്‍ മരിച്ചു

Accident | റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 7 വയസുകാരിയടക്കം 2 പേര്‍ മരിച്ചു

ഡ്രൈവർ ഉറങ്ങിയതാണ് കാർ നിയന്ത്രണം വിടാൻ കാരണമെന്ന് സംശയിക്കുന്നു

  • Last Updated :
  • Share this:
    ആലപ്പുഴ പുറക്കാട് പുന്തലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി 7 വയസുകാരിയടക്കം  2 പേർ മരിച്ചു. നൂറനാട് മാമൂട് ജലീലിന്റെ മകൾ നസ്രിയ, നസ്രിയയുടെ മാതൃസഹോദരി മിനി എന്നിവരാണ് മരിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർക്ക്  പരുക്കേറ്റു. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ടത്.

    കടൽ കണ്ടശേഷം റോഡ് മുറിച്ചു കടക്കുന്നതിനായി റോഡരികിൽ നിൽക്കുമ്പോഴാണ് കാർ പാഞ്ഞു കയറിയത്. പരുക്കേറ്റവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ഡ്രൈവർ ഉറങ്ങിയതാണ് കാർ നിയന്ത്രണം വിടാൻ കാരണമെന്ന് സംശയിക്കുന്നു. കാർ ഡ്രൈവറെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

    കേരളത്തിൽ നടക്കാൻ പേടിക്കണം; ഒരു വർഷം വാഹനാപകടത്തിൽ മരിച്ചത് 1000 പേർ


    തിരുവനന്തപുരം: ഒരു വർഷത്തിനിടയിൽ കേരളത്തിൽ റോഡപകടത്തിൽ (Road Accident)മരിച്ചത് ആയിരം കാൽനടയാത്രക്കാർ. മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതാണിത്. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടങ്ങളിൽപെട്ടു.

    ഇതേ കാലയളവിൽ 35476 സ്വകാര്യ വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ അപകടങ്ങളിൽ 3292 പേർ മരിക്കുകയും 27745 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചരക്കു ലോറി മൂലമുണ്ടായ 2798 അപകടങ്ങളിൽ 510 പേരാണ് ഇക്കാലയളവിൽ മരിച്ചത്. 2076 ഗുരുതരമായി പരിക്കേറ്റു.

    ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി;തൊഴിലുറപ്പ് ജോലിയിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചതിന്

    തൊഴിലുറപ്പ് പദ്ധയ്ക്കിടെ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ച ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ആനിക്കാട് പഞ്ചായത്തിലെ ളാത്തുങ്കൽ കവലയ്ക്ക് സമീപം തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ചുന്നതിനിടെ മരക്കുറ്റിയിൽ വീണ് സ്ത്രീയ്ക്ക് പരിക്കേൽക്കുകയായിരുന്നു.

    പരിക്കേറ്റ സ്ത്രീയെ സ്കൂട്ടറിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സാധിച്ചില്ല. തുടര്‍ന്ന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ എത്തി ഓട്ടോറിക്ഷ വിളിച്ചെങ്കിലും ഡ്രൈവർ വരാൻ തയ്യാറായില്ല.തുടർന്ന് മറ്റൊരു ഓട്ടോയിൽ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

    ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു ജോയിന്റ് ആർട ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. അന്വേഷണം നടത്തിയ ജോയിന്റ് ആർടിഒ എംജി മനോജ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡ്രവൈറുടെ ലൈസൻസ് രണ്ടു മാസത്തേക്ക് റദ്ദാക്കിയത്.
    Published by:Arun krishna
    First published: