വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേർ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ദുര്‍ഗപ്രസാദ്, തുളസിറാം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കാര്‍ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് പാലത്തില്‍വെച്ച് തലകീഴായി മറിയുകയായിരുന്നു. ഇതിനിടയിലാണ് പാലത്തിലൂടെ നടന്ന് പോയ 2 ഇതര സംസ്ഥാനതൊഴിലാളികളെ കാര്‍ ഇടിച്ചത്.
തോണിച്ചാല്‍ സ്വദേശികളായ അമല്‍, ടോബിന് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ മരിച്ച ദുര്‍ഗാപ്രസാദ് പുഴയിലേക്ക് തെറിച്ചു വീണിരുന്നു.
അഗ്നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച രണ്ട് പേരുടെയും മൃതദേഹം മാനന്തവാടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആറന്മുളയില് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു സുവിശേഷകര്‍ മരിച്ചു
പത്തനംതിട്ട: ആറന്മുള പൊന്നുംതോട്ടത്തിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് സുവിശേഷകര്‍ മരിച്ചു(Death). പുനലൂര്‍ ഇടമണ്‍ ഉരുക്കുന്ന് മേരി വിലാസം ബെനന്‍സ് ഡേവിഡ്(43), ഇടുക്കി കട്ടപ്പന തോപ്രാംകുടി ചരുവിളയില്‍ വീട്ടില്‍ ജയിംസ് (പ്രസന്നന്-49) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറിനെ മറികടക്കുന്നതിനിടെ എതിരെവന്ന കാറിന്റെ വശത്ത്തട്ടി റോഡിലേക്ക് തെറിച്ചുവീണതെന്നാണ് പ്രാഥമീക നിഗമനം. ബെനന്‍സാണ് വാഹനമോടിച്ചിരുന്നെന്നാണ് വിവരം. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജയിംസിനെ തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബെനന്‍സിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പിന്നാലെയെത്തിയ വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും ആരും നിര്‍ത്താന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് ഇതുവഴിയെത്തിയ കാറില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Accident | കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം പുതിയ ബൈക്ക് കൂട്ടുകാരെ കാണിച്ച് മടങ്ങവേ
പാലക്കാട്: പുതുതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാനിറങ്ങിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്ത് അലി- ഫസീല ദമ്പതികളുടെ മകന് ഷാജഹാന് (19) ആണു മരിച്ചത്. ഷാജഹാന് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് - കുളപ്പുള്ളി പാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.
സുഹൃത്തുക്കളെ കണ്ട ശേഷം പാലപ്പുറത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാജഹാന്. പരിക്കുകളോടെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരിക്കുകയായിരുന്നു.
ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനു സമീപം പാതയോരത്തു പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു ഷാജഹാന്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.