ഓടിക്കൊണ്ടിരുന്ന ലോറിയിലെ മേശ റോഡിൽ വീണു; ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞു

മറിഞ്ഞ കാർ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ കായലിൽ വീഴാതെ രക്ഷപ്പെട്ടു.

News18 Malayalam | news18-malayalam
Updated: June 24, 2020, 8:09 AM IST
ഓടിക്കൊണ്ടിരുന്ന ലോറിയിലെ മേശ റോഡിൽ വീണു; ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞു
തലകീഴായി മറിഞ്ഞ കാർ
  • Share this:
കൊല്ലം: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നു പറന്നു വീണ മേശയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞ് അപകടം. മറിഞ്ഞ കാർ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ കായലിൽ വീഴാതെ രക്ഷപ്പെട്ടു. മീയ്യണ്ണൂർ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ(38)ണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ കൊല്ലം ബൈപാസിലെ മങ്ങാട് പാലത്തിലായിരുന്നു അപകടം. മേവറം ഭാഗത്തേക്കു ഗോപകുമാർ പോകുന്നതിനിടെ എതിർദിശയിലെത്തിയ ലോറിയിൽ നിന്നും മേശ തെറിച്ചു വീഴുകയായിരുന്നു. ഇതുകണ്ട് കാർ വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

TRENDING:പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ദമ്പതികൾ അറസ്റ്റിൽ [NEWS]ഭാര്യയെ കാണാനില്ലെന്ന് ഭർത്താവ്; കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യ വിഷം കഴിച്ച ശേഷം സ്റ്റേഷനിൽ [NEWS]കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു [NEWS]
ഗോപകുമാർ നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു. ലോറിയുടെ വശങ്ങളിൽ ഗ്രിൽ ഉള്ളതിനാൽ സാധനങ്ങൾ കെട്ടിയിരുന്നില്ല. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
First published: June 24, 2020, 8:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading