കോഴിക്കോട്: കാര്‍ മതിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ചേളന്നൂര്‍ കുമാരസ്വാമി വയലോറ റോഡിനു സമീപം അര്‍ദ്ധരാത്രി 12 മണിയ്ക്കായിരുന്നു അപകടം. പാലത്ത് അടുവാറക്കല്‍ താഴം പൊറ്റമ്മല്‍ ശിവന്റെ മകന് അഭിനന്ദ് (20) ആണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുവാറക്കല്‍ താഴം കൊല്ലരു കണ്ടിയില്‍ പ്രഫുല്‍ (20), നരിക്കുനി മേക്കയാട്ട് അഭിജിത്ത് (20), അടുവാറക്കല്‍ മീത്തല്‍ സേതു(19), എരവന്നൂര്‍ കക്കുഴി പറമ്പില്‍ സഹാഹുദ്ദീന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവയരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇതുവഴി വന്ന മറ്റു വാഹനങ്ങളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഭിനന്ദിന്റെ മാതാവ് നിഷ. സഹോദരങ്ങള്‍: അഭില, അഭിനവ്.
സ്കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു
മലപ്പുറം തിരൂരങ്ങാടിയില്‍ സ്കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ അഞ്ചുവയസുകാരന് മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെ ഹുസൈൻ കോയ തങ്ങളുടെ മകൻ സയ്യിദ് ശഹ്ശാദ് (5) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ 15 ന് ആയിരുന്നു സംഭവം. സ്കൂളിലെ ശുചി മുറിയിൽ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു.
തുടര്‍ന്ന് തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.മാതാവ്: സയ്യിദത് യുസൈറ ബീവി, സഹോദരങ്ങൾ: സയ്യിദ് അഫ്രീദി, യുംന ബീവി
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.