നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു; അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി

  Accident | നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു; അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി

  ശാസ്താംകോട്ട-ചവറ റോഡില്‍ തേവലക്കര കുഴംകുളം ജംഗ്ഷനിലായിരുന്നു സംഭവം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊല്ലം: അമ്മയും കുഞ്ഞും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞു. ശാസ്താംകോട്ട-ചവറ റോഡില്‍ തേവലക്കര കുഴംകുളം ജംഗ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഓട്ടോ യാത്രക്കാരായ ചവറ ഗ്രാമപഞ്ചായത്തംഗം അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. അമ്മയും കുഞ്ഞും ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

   ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. കുഴംകുളത്തിന് സമീപത്തുനിന്നും ഇടത്തോട്ടു തിരിയുന്നതിനിടെ കാറിന് പിന്നിലെത്തിയ ഓട്ടോയും എതിരെവന്ന മിനിലോറിയും അപകടത്തില്‍പ്പെടുകയും വാഹനങ്ങള്‍ കാറില്‍ തട്ടുകയും ചെയ്തു. തുടര്‍ന്ന് കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു.

   കാലടി പാലത്തില്‍ ഗതാഗത നിരോധനം; ഈ മാസം 13 മുതല്‍ കാല്‍നട യാത്ര ഉള്‍പ്പെടെ ഗതാഗതം പൂര്‍ണമായി നിരോധിക്കും   കാലടി പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് ഈ മാസം 13 മുതൽ 18-ാം തീയതിവരെ കാൽനട യാത്ര ഉൾപ്പെടെ ഗതാഗതം പൂർണമായി നിരോധിക്കും. 19-ാം തീയതി മുതൽ 21-ാം തീയതി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
   ഗതാഗത നിരോധന കാലയളവിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കുള്ള യാത്രാ മാർഗങ്ങൾ. അങ്കമാലി ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവയിലെത്തി അവിടെ നിന്നും ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്.

   അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൂർ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞു കാലടി മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചു മലയാറ്റൂർ കോടനാട് പാലം, കോടനാട് വല്ലം റോഡ് വഴി വല്ലം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പെരുമ്പാവൂർ ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്.   മൂവാറ്റുപുഴ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ ആലുവയിൽ എത്തി അങ്കമാലി വഴി യാത്ര തുടരാവുന്നതാണ്.

   Also Read-നമ്പറില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം; മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍; അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

   മൂവാറ്റുപുഴ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് വരേണ്ട വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ടു തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് മഹിളാലയം - തുരുത്ത് പാലം കടന്ന് വലത്തോട്ട് കാലടി ആലുവ റോഡ് , ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്. എയർപോർട്ടിൽ നിന്നും തിരികെ പോകേണ്ട വാഹനങ്ങൾക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാവുന്നതാണ്.  എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡ് ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്.

   കാലടി പാലത്തിലെ ഗതാഗത നിരോധനത്തിന് മുന്നോടിയായി ബദൽ റൂട്ടുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഗതാഗതം തിരിച്ചു വിടുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ മേൽനോട്ടത്തിൽ ഏർപെടുത്തിയിരിക്കുന്നത്.

   ഇതിൻ്റെ ഭാഗമായി കാലടി - മലയാറ്റൂർ റോഡിലെയും മലയാറ്റൂർ - കുറിച്ചിലക്കോട് റോഡിലെയും കുഴികൾ അടച്ചു. പാലം അടയ്ക്കുമ്പോൾ അങ്കമാലി- പെരുമ്പാവൂർ റൂട്ടിലെ വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചു വിടുന്നത്. മലയാറ്റൂർ പള്ളുപ്പെട്ട പാലത്തിനു സമീപമുള്ള കുഴികളും അടച്ചു. ചെങ്കൽ - ചൊവ്വര റോഡ്, വല്ലം- പനങ്കുഴി റോഡ് എന്നീ റോഡുകളിലും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ഇതോടെ ബദൽ റോഡുകളിലെ യാത്ര സുഗമമാവും.
   വഴിതിരിച്ചു വിടുന്ന റോഡുകളിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തിയാണ് പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. 19-ാം തീയതി മുതൽ 21-ാം തീയതി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നിരോധന കാലയളവിൽ ബദൽ റോഡുകളിലൂടെയായിരിക്കും ഗതാഗതം അനുവദിക്കുക.
   Published by:Jayesh Krishnan
   First published: