• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു; കാറിലുളളവർ ഓടിരക്ഷപ്പെട്ടു

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു; കാറിലുളളവർ ഓടിരക്ഷപ്പെട്ടു

അമിത വേഗതയിൽ എത്തിയ കാർ സമീപത്തെ പോസ്റ്റുകളിലിടിച്ച് മറിയുകയായിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: അമിത വേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു. കവടിയാർ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ സമീപത്തെ പോസ്റ്റുകളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. സിഗ്നൽ പോസ്റ്റ് ഇടിച്ചു മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേർ അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവർ മദ്യപിച്ചിരുന്നതായി സൂചന.

    Accident | സ്കൂട്ടറിൽ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ ഡിവൈഎഫ്ഐ നേതാവ് മരിച്ചു

    പാലക്കാട്: ദേശീയ പാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു. പുതുശേരി നോർത്ത്‌ മേഖല സെക്രട്ടറിയേറ്റംഗം പുതുശേരി കുന്നേക്കാട്‌ പൊന്നുക്കുട്ടന്റെ മകൻ ദിലീപ്‌ (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെ ദേശീയ പാതയിൽ മരുതറോഡ്‌ വില്ലേജ്‌ ഓഫീസിനു സമീപമാണു അപകടമുണ്ടായത്‌. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ദിലീപ്‌ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകിൽ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ദിലീപിനെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു.

    ഗുരുതരമായി പരിക്കേറ്റ ദിലീപിനെ കഞ്ചിക്കോട്‌ അഗ്നിരക്ഷാ സേന ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തുടർ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക്‌ പോകുന്നതിനിടെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. അമ്മ: സരസ്വതി. സഹോദരങ്ങൾ: ദീപക്ക്‌, സനൂപ്‌, ദിവ്യ. ലോറി ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക്‌ കസബ പൊലീസ്‌ കേസേടുത്തു.
    Published by:Jayesh Krishnan
    First published: