• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു; ഒരാളുടെ നില ഗുരുതരം

Accident | കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു; ഒരാളുടെ നില ഗുരുതരം

കാര്‍ യാത്രക്കാര്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.

  • Share this:
    കോഴിക്കോട്: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു(Death). കോഴിക്കോട് കാരപറമ്പ് സ്വദേശികളായ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍(Accident) ഏഴ് പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ വടകര കെടി ബസാറിന് സമീപമായിരുന്നു അപകടം. കാര്‍ യാത്രക്കാര്‍ കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ലോറിയും കാറും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

    Also Read-Suicide | വിരമിച്ച KSRTC ഉദ്യോഗസ്ഥനും ഭാര്യയും വിഷം കഴിച്ചു; ഭാര്യ മരിച്ചു

    Accident| പാലക്കാട് ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

    പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്റ്റ് ബസ്സും(tourist bus) ട്രാവലറും (Traveller)കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ (Accident) രണ്ട് മരണം. ട്രാവലറിലുണ്ടായിരുന്ന ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ പൈലി, റോസ്ലി എന്നിവരാണ് മരിച്ചത്.

    ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെടുത്തത്. കനത്ത മഴയിൽ ബസ് റോഡിൽനിന്നു തെന്നിനീങ്ങി ട്രാവലറിൽ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

    Also Read-Vismaya Case | ' ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല അച്ഛാ..' ; വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത് , നേരിട്ടത് കൊടിയ പീഡനം

    തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസും വേളാങ്കണ്ണിയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ട്രാവലറുമാണ് ഇടിച്ചത്.

    മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മുടപ്പല്ലൂർ കരിപ്പാലിയിൽ വെച്ചാണ് അപകടമുണ്ടായത്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവരെ നെന്മാറ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
    Published by:Jayesh Krishnan
    First published: