കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആംബുലൻസിന് മാര്‍ഗതടസം സൃഷ്ടിച്ച് സ്വകാര്യ കാർ. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനാണ് കാർ മാർഗതടസം ഉണ്ടാക്കിയത്.
രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. നിരന്തരം ഹോൺ മുഴക്കിയിട്ടും കാർ റോഡിന്റെ നടുവിൽനിന്ന് മാറ്റിയില്ല. കാർ തുടർച്ചയായി ബ്രേക്കിട്ടതായി ആംബുലന്‍സിലുണ്ടായിരുന്നവര്‍ പറഞ്ഞു. വൺവേ ആയ കക്കോടി ബൈപാസിൽ വച്ചാണ് ഒടുവിൽ ആംബുലൻസിനു കാറിനെ മറികടക്കാനായത്.
Also read-മറൈൻ ഡ്രൈവിൽ കൂടുതൽ ആളുകളെ കയറ്റി സവാരി നടത്തിയ ബോട്ട് പിടികൂടി കോസ്റ്റൽ പൊലീസ്
നിരന്തരം മാർഗതടസം സൃഷ്ടിച്ചതോടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ കാറിന്റെ വിഡിയോ പകർത്തി. നടപടി ആവശ്യപ്പെട്ട് കാറിന്റെ ദൃശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ പൊലീസിലും നന്മണ്ട എസ്ആർടിഒ അധികൃതർക്കും പരാതി നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.