കൊച്ചി: പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. പെരുമ്പാവൂർ എംസി റോഡിൽ കീഴില്ലം ഷാപ്പുംപടിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരന്ന KL-25 P 8577 TATA Altroz എന്ന കാർ KL-40 G 4296 പൾസർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് കാറിലെ തീ അണച്ചത്.
അപകടത്തെ തുടർന്ന് കാറിൽ നിന്നും ഓയിൽ ചോർന്നതാണ് തീപിടുത്തത്തിന് കാരണം. കാറിലെ 4 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കാറിനാണ് തീപിടിച്ചത്. അതേസമയം, കാലിന് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അജിത്തിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെരുമ്പാവൂർ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച് അസൈനാരുടെ നേതൃതത്തിൽ അഗ്നിശമന സേനാംഗങ്ങളായ ബി.സി ജോഷി, എ.പി.സി ജാസ്, ബി.എസ്.സാൻ, മണികണ്ഠൻ.എസ്, പ്രമോദ് കുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.
തുഷാരഗിരിയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം
കോടഞ്ചേരി തുഷാരഗിരിയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നരിക്കുനി, പാലോളി താഴം, കുരുവട്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍ പെട്ടത്. തുഷാരഗിരി ചിപ്പിലിത്തോട് റോഡില്‍ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.
തുഷാരഗിയിലേക്ക് പുറപ്പെട്ട് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഡ്രൈവര്‍ കുരുവട്ടൂര്‍ സ്വദേശി ശബീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഏതാനും പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Perumbavoor