• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം പുതിയ ബൈക്ക് കൂട്ടുകാരെ കാണിച്ച് മടങ്ങവേ

Accident | കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം പുതിയ ബൈക്ക് കൂട്ടുകാരെ കാണിച്ച് മടങ്ങവേ

സുഹൃത്തുക്കളെ കണ്ട ശേഷം പാലപ്പുറത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാജഹാന്‍.

  • Share this:
    പാലക്കാട്: പുതുതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാനിറങ്ങിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്ത് അലി- ഫസീല ദമ്പതികളുടെ മകന്‍ ഷാജഹാന്‍ (19) ആണു മരിച്ചത്. ഷാജഹാന്‍ ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് - കുളപ്പുള്ളി പാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം.

    സുഹൃത്തുക്കളെ കണ്ട ശേഷം പാലപ്പുറത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാജഹാന്‍. പരിക്കുകളോടെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരിക്കുകയായിരുന്നു.

    Also Read-നവജാത ശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് ഉപേക്ഷിച്ചതെന്ന് മൊഴി

    ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനു സമീപം പാതയോരത്തു പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു ഷാജഹാന്‍. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

    Drowned | ഫുട്‌ബോള്‍ കളിക്കാന്‍ പോയ വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങി മരിച്ചു; വിവരം രഹസ്യമാക്കി സുഹൃത്തുക്കള്‍

    കൊച്ചി: സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ പോയ വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങിമരിച്ചു(Drowned). ഏലൂര്‍ കണപ്പിള്ളി കരിപ്പൂര്‍ വീട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ മകന്‍ എബിന്‍ സെബാസ്റ്റ്യന്‍ (15) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു എബിന്‍ കളിക്കാനായി പോയത്. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്ന് മാതാവ് സന്ധ്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

    എബിന്റെ സുഹൃത്തുക്കളോട് മാതാവ് അന്വേഷിച്ചെങ്കിലും ആരും അറിയില്ലെന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി പുഴയില്‍ മുങ്ങി മരിച്ചെന്ന് കണ്ടെത്തി. സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെടുത്തിയത്.

    Also Read-Child Dead | കളിച്ചുകൊണ്ടിരിക്കെ ദേഹത്തേക്ക് വീടിന്‍റെ ഭിത്തി മറിഞ്ഞുവീണു; അഞ്ചര വയസുകാരന് ദാരുണാന്ത്യം

    കളി കഴിഞ്ഞ് കുളിക്കാനിറങ്ങിയ എബിന്‍ ആഴത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍പന്ന് വിവരം പുറത്ത് പറയേണ്ടെന്ന് കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. മാതാവ് നല്‍കിയ പരാതിയിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്തത്.

    കുട്ടി പുഴയില്‍ മുങ്ങിയതു വ്യക്തമായതോടെ അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് എബിന്‍. ഏയ്ഞ്ചല്‍ സഹോദരിയാണ്.
    Published by:Jayesh Krishnan
    First published: