കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തുണിക്കടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി. ശനിയാഴ്ച്ച ഉച്ചക്കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. അപകടത്തിൽ പുൽപ്പേൽ ടെക്സ്റ്റയിൽസിന്റെ മുൻവശത്തെ ചില്ല് തകർന്നു.
ശനിയാഴ്ച ദിവസമായതിനാൽ, ഈ സമയം കടക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും വാഹനം വരുന്നത് കണ്ട് ഓടി മാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ചിറക്കടവ് മണ്ണംപ്ലാക്കൽ കങ്ങഴപ്പറമ്പിൽ ജോസി ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ജോസിക്ക് നിസ്സാര പരിക്കേറ്റു.
Also Read- വയനാട് തലപ്പുഴയിൽ വീണ്ടും കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു; ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം
സ്ഥാപനത്തിന്റെ പുതിയ ബിൽഡിംഗിന് മുൻവശമായിരുന്നു അപകടം നടന്നത്. പുൽപ്പേലിൽ വസ്ത്രം വാങ്ങാനെത്തിയവരുടെ വാഹനമാണ് പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കടക്കുള്ളിലേക്ക് ഇടിച്ച് കയറിയത്.
കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.