നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബൈക്കില്‍ നിന്നു വീണവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; പിന്നാലെ വന്ന കാര്‍ ദേഹത്ത് കയറി ഇറങ്ങി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

  Accident | ബൈക്കില്‍ നിന്നു വീണവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; പിന്നാലെ വന്ന കാര്‍ ദേഹത്ത് കയറി ഇറങ്ങി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

  എഴുന്നേറ്റ് നില്‍ക്കാനാകാതെ റോഡില്‍ തന്നെ ഇരുന്ന ഇരുവരെയും അമിതവേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചു

  • Share this:
   കണ്ണൂര്‍: കണ്ണൂരില്‍ കിളിയന്തറയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്നു വീണ ഇവരെ വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. പിന്നാലെ എത്തിയ കാര്‍ ഇവരുടെ ദേഹത്തു കൂടി കയറി ഇറങ്ങി. കിളിയന്തറ 32-ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ്(28) വാളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ്(40) എന്നിവരാണ് മരിച്ചത്.

   ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം. കിളിയന്തറ ഭാഗത്ത് ബൈക്കില്‍ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. എഴുന്നേറ്റ് നില്‍ക്കാനാകാതെ റോഡില്‍ തന്നെ ഇരുന്ന ഇരുവരെയും അമിതവേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചു.

   റോഡില്‍ കിടന്ന ഇവരുെട ദേഹത്തൂടെ പിന്നാലെ എത്തിയ കാര്‍ കയറി ഇറങ്ങി. ഈ കാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം ഇടിച്ചുതെറിപ്പിച്ച കാറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.

   കിളിയന്തറ എക്സൈസ് ചെക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

   Also Read-Found Dead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കം

   Accident | കൂറ്റന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്ന് ബോട്ടുകള്‍ക്ക് മുകളിലേക്ക് വീണു; ഏഴു വിനോദ സഞ്ചാരികള്‍ മരിച്ചു

   വിനോദ സഞ്ചാര കേന്ദ്രത്തില്‍ കൂറ്റന്‍പാറ അടര്‍ന്ന് വീണു ഏഴു മരണം. ബ്രസീലിലെ സുല്‍ മിനാസ് വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. മിനാസ് ഗെറൈസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് സംഭവം. കൂറ്റന്‍ പാറ അടര്‍ന്ന് രണ്ടു ബോട്ടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.

   അപകടത്തില്‍ ഏഴു പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ രണ്ടു ബോട്ടുകള്‍ തകര്‍ന്നു. ബോട്ടുകളില്‍ നിറയെ വിനോദ സഞ്ചാരികളുമുണ്ടായിരുന്നു.

   Also Read-Arrest | അഞ്ചരക്കോടി രൂപയുമായി ദുബായില്‍ നിന്നും മുങ്ങി; പ്രതി കണ്ണൂരില്‍ പിടിയില്‍

   പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ് എന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാഴ്ചയോളം കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ബോട്ടിംഗ് നിരോധിച്ചിരുന്നു. പിന്നീടാണ് തുറന്നത് അപ്പോഴാണ് അപകടം.
   Published by:Jayesh Krishnan
   First published: