നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോട്ടയത്ത് ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

    കോട്ടയത്ത് ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

    നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കയറുകയായിരുന്നു.

    News18

    News18

    • Share this:
      കോട്ടയം: കോട്ടയം മണിമലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന വാഴൂർ സ്വദേശികളായ രേഷ്മ (30) ഷാരോൺ (18) എന്നിവരാണ് മരിച്ചത്.

      നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കയറുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്.

      കോഴിക്കോട് നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കുട്ടികൾ മരിച്ചു

      നാദാപുരത്ത്​ ഇരട്ടക്കുട്ടികളുമായി​ അമ്മ കിണറ്റിൽ ചാടി. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികൾ മരിച്ചു.നാദാപുരം പേരോടാണ്​ സംഭവം.

      Also Read-തർക്കത്തിനിടെ ദേഷ്യത്തിൽ ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച് ഭർത്താവ്

      മൂന്നുവയസുകാരായ ഫാത്തിമ റൗഫ, മുഹമ്മദ്​ റൗഫിൻ എന്നിവരാണ്​ മരിച്ചത്​. അമ്മ സുബിനയെ കിണറ്റിൽനിന്ന്​ രക്ഷപ്പെടുത്തി. പേരോട്​ സി സി യു പി സ്കൂളിനടുത്ത് മഞ്ഞാ​മ്പ്രത്ത്​ റഫീഖിന്‍റെ ഭാര്യയാണ്​ സുബിന.

      ഞായറാഴ്ച രാത്രിയിലാണ്​ സംഭവം. മക്കളെ കിണറ്റിൽ എറിഞ്ഞെന്നും താൻ കിണറ്റിൽ ചാടിമരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിൽ ചാടിയത്. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

      യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ദൃക്സാക്ഷികൾ പറഞ്ഞു. അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനയച്ചു.

      നാട്ടുകാർ രക്ഷിച്ച യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാദാപുരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.  സുബീനയുടെ ഭർത്താവ് റഫീഖ് വിദേശത്താണ്.
      Published by:Naseeba TC
      First published:
      )}