HOME » NEWS » Kerala »

കാറിൽ നിന്നിറക്കിവിട്ട കുട്ടി മരിച്ച സംഭവം; ഡ്രൈവർ റിമാൻഡിൽ

അപകടത്തിനു ശേഷം ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണം സംഭവിക്കുമെന്ന് അറിഞ്ഞിട്ടും ചികിത്സാ സഹായം നൽകിയില്ല, അപകട വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: December 14, 2019, 7:39 AM IST
കാറിൽ നിന്നിറക്കിവിട്ട കുട്ടി മരിച്ച സംഭവം; ഡ്രൈവർ റിമാൻഡിൽ
handcuffs-arrest
  • Share this:
പാലക്കാട്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി കാറിൽ നിന്ന് ഇറക്കിവിടുകയും കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ കാർ ഡ്രൈവറെ റിമാൻഡ് ചെയ്തു.

മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെ പതിനാല് ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ടയർ പഞ്ചറായെന്ന് പറഞ്ഞാണ് വഴിയിൽ ഇറക്കിവിട്ടത്. നാസറിനെതിരെ മനപൂർവ്വമുള്ള നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.

also read: കേക്ക് വിപണിയിലെ വ്യാജന് പിടിവീഴും; 'ഓപ്പറേഷന്‍ രുചി'യുമായി ആരോഗ്യവകുപ്പ്

നാസറിനൊപ്പം കാറില്‍ നാലു പേരാണ് യാത്ര ചെയ്തിരുന്നത്. ഇവരോട് കസബ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ആരും എത്തിയില്ലെന്ന് എസ് ഐ പറഞ്ഞു. സംഭവത്തില്‍ ഇവര്‍ക്കെതിരെയും അന്വേഷണമുണ്ടാവും.

ഡിസംബര്‍ 12നാണ് ഇരട്ടക്കുളത്ത് വെച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ സുജിത്തിനെ കാറിടിച്ചത്. അതേ കാറില്‍ സുജിത്തിനെയും അയല്‍വാസിയായ പരമനെയും കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പാതിവഴിയില്‍ ഇറക്കിവിടുകയായിരുന്നു. ടയര്‍ പഞ്ചറായി എന്നു പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥിയെയും അയല്‍വാസിയെയും ഇറക്കി വിട്ടത്. ഇതാണ് യഥാസമയം ചികിത്സ കിട്ടാതെ വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയാക്കിയത്.

അപകടത്തിനു ശേഷം ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണം സംഭവിക്കുമെന്ന് അറിഞ്ഞിട്ടും ചികിത്സാ സഹായം നൽകിയില്ല, അപകട വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നാസറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 
Published by: Gowthamy GG
First published: December 14, 2019, 7:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories