അട്ടപ്പാടി ആനക്കട്ടിക്ക് സമീപം തൂവയിൽ മലവെള്ളപ്പാച്ചലിൽ കാർ ഒഴുകി പോയി.തമിഴ്നാട് സ്വദേശി കീർത്തി രാജിന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കീർത്തി രാജിന്റെ ഭാര്യ പെട്ടന്നിറങ്ങിയതിനാൽ അപകടം ഒഴിവായി. കീർത്തി രാജ് ഭാര്യക്കൊപ്പം കോയമ്പത്തൂരിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു .
വണ്ടി വഴിയിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് തൂവയിലൂടെ ഒഴുകുന്ന കൊടങ്കരപ്പള്ളത്തിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഭാര്യയെ കാറിൽ ഇരുത്തി കീർത്തി രാജ് അവരെ രക്ഷപ്പെടുത്താൻ അങ്ങോട്ടു പോയി. ഈ സമയം തോട്ടിൽ ജലനിരപ്പ് ഉയരുന്നത് കണ്ട കീർത്തി രാജ് ഭാര്യയെ കാറിൽ നിന്നിറക്കി. പിന്നാലെ നിമിഷങ്ങൾക്കകം കാർ ഒഴുകി പോവുകയായിരുന്നു. ഏറെ ദൂരം ഒഴുകി പോയ കാർ ഒരു മരത്തിൽ തട്ടി നിന്നു. വെള്ളമിറങ്ങിയ ശേഷം വാഹനം കരക്ക് കയറ്റിയതായി നാട്ടുകാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.