HOME » NEWS » Kerala » CAR NUMBER 13 FOR P PRASAD MANMOHAN BUNGALOW FOR ANTONY RAJU

Pinarayi 2.0| പതിമൂന്നാം നമ്പര്‍ കാര്‍ പി. പ്രസാദിന്; മന്‍മോഹന്‍ ബംഗ്ലാവില്‍ ആന്റണി രാജു

നിര്‍ഭാഗ്യ സംഖ്യയെന്ന ചീത്തപ്പേരുള്ള 13ാം നമ്പര്‍ കാര്‍ ആരും ഏറ്റെടുക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

News18 Malayalam | news18-malayalam
Updated: May 21, 2021, 8:45 PM IST
Pinarayi 2.0| പതിമൂന്നാം നമ്പര്‍ കാര്‍ പി. പ്രസാദിന്; മന്‍മോഹന്‍ ബംഗ്ലാവില്‍ ആന്റണി രാജു
ആന്റണി രാജു, പി പ്രസാദ്
  • Share this:
തിരുവനന്തപുരം: തോമസ് ഐസക്കിന്റെ പിൻഗാമിയായി, 13ാം നമ്പര്‍ കാര്‍ ഏത് മന്ത്രി ഏറ്റെടുക്കുമെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. കൃഷിവകപ്പു മന്ത്രിയും ചേര്‍ത്തലയില്‍നിന്നുള്ള സിപിഐ അംഗവുമായ പി പ്രസാദാണ് 13ാം നമ്പര്‍ കാര്‍ ഏറ്റെടുത്തത്. കാർ നമ്പർ അദ്ദേഹം ചോദിച്ച് വാങ്ങുകയായിരുന്നു. നിര്‍ഭാഗ്യ സംഖ്യയെന്ന ചീത്തപ്പേരുള്ള 13ാം നമ്പര്‍ കാര്‍ ആരും ഏറ്റെടുക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. വി എസ് അച്യുതാന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയാണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്.

Also Read- Pinarayi 2.0| മന്ത്രിമാർക്ക് ഔദ്യോഗിക വസതികളായി; മൻമോഹൻ ബംഗ്ലാവ് ആന്റണി രാജുവിന്

മന്ത്രിമാർ വാഴാച്ച മന്ത്രിഭവനമെന്ന് പേരുകേട്ട മന്‍മോഹന്‍ ബംഗ്ലാവായിരുന്നു തോമസ് ഐസക്ക് ഔദ്യോഗിക വസതിയാക്കിയത്. രണ്ടാം പിണറായി സര്‍ക്കാരിലെ ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജുവാണ് മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്നത്.

മന്ത്രിമാരും ഔദ്യോഗിക വസതികളും കാര്‍ നമ്പറും

  • പിണറായി വിജയന്‍- ക്ലിഫ് ഹൗസ്, നന്തന്‍കോട്-1

  • കെ രാജന്‍- ഗ്രേസ്, കന്റോണ്‍മെന്റ് ഹൗസിന് സമീപം. പാളയം-2

  • റോഷി അഗസ്റ്റിന്‍- പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-3

  • കെ. കൃഷ്ണന്‍കുട്ടി- പെരിയാര്‍, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-4

  • എ.കെ. ശശീന്ദ്രന്‍- കാവേരി, കന്റോണ്‍മെന്റ് ഹൗസിന് സമീപം, പാളയം-5

  • അഹമ്മദ് ദേവര്‍കോവില്‍- തൈക്കാട് ഹൗസ്, വഴുതക്കാട്-6

  • അഡ്വ. ആന്റണി രാജു- മന്‍മോഹന്‍ ബംഗ്ലാവ്, വെള്ളിയമ്പലം-7

  • അഡ്വ. ജി.ആര്‍. അനില്‍- അജന്ത, രാജ്ഭവന് എതിര്‍വശം, വെള്ളയമ്പലം-19

  • കെ.എന്‍. ബാലഗോപാല്‍- പൗര്‍ണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-10

  • പ്രൊഫ. ആര്‍.ബിന്ദു-സാനഡു, വഴുതക്കാട്-18

  • ജെ. ചിഞ്ചുറാണി- അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-14

  • എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍-നെസ്റ്റ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-9

  • അഡ്വ. മുഹമ്മദ് റിയാസ്- പമ്പ, ക്ലിഫ്ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-17

  • പി. പ്രസാദ്-ലിന്‍ഡസ്റ്റ് ദേവസ്വം ബോര്‍ഡ് ജങ്ഷന്‍, നന്തന്‍കോട്-13

  • ‌കെ.രാധാകൃഷ്ണന്‍- എസെന്‍ഡീന്‍, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തന്‍കോട്-15

  • പി. രാജീവ്-ഉഷസ്സ്, നന്തന്‍കോട്-11

  • സജി ചെറിയാന്‍- കവടിയാര്‍ ഹൗസ്, വെള്ളയമ്പലം-8

  • വി ശിവന്‍കുട്ടി-റോസ് ഹൗസ്, വഴുതക്കാട്-16

  • വി.എന്‍. വാസവന്‍- ഗംഗ, കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം-12

  • വീണ ജോര്‍ജ്- നിള, കന്റോണ്‍മെന്റ് ഹൗസിന് സമീപം പാളയം-20

  • വി. അബ്ദുറഹ്മാന്‍ - കാര്‍ നമ്പര്‍ 21


Youtube Video

വ്യാഴാഴ്ചയാണ് രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റത്. മുഖ്യമന്ത്രി ഉൾപ്പെടെ 21 പേരാണ് മന്ത്രിസഭയിലുള്ളത്.
Published by: Rajesh V
First published: May 21, 2021, 8:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories