• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident |പിക്കപ്പ് വാനിന് മുകളിലേക്ക് കാര്‍ പാഞ്ഞുകയറി; യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

Accident |പിക്കപ്പ് വാനിന് മുകളിലേക്ക് കാര്‍ പാഞ്ഞുകയറി; യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ പുറത്തേക്ക് പോയിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായയത്.

  • Share this:
    കൊല്ലം: ചവറയില്‍ നടന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍, പിക്കപ്പ് വാനിന് മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

    കരുനാഗപ്പള്ളിക്കും ചവറക്കും ഇടയില്‍ കുറ്റിവെട്ടം എന്ന സ്ഥലത്ത് ദേശീയ പാതയില്‍ ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം. കുറ്റിവെട്ടത്ത് ഒരു റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു.

    കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡോക്ടര്‍ക്ക് നേരിയ പരിക്ക് മാത്രമാണുള്ളത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതോ ഡ്രൈവര്‍ ഉറങ്ങിയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

    പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ പുറത്തേക്ക് പോയിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായയത്. അപകടത്തിന് ഏതാനും സെക്കന്റ് മുമ്പ് അതുവഴി എത്തിയ സ്‌കൂട്ടര്‍ യാത്രക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

    Found Dead| ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഇടതു കൈപ്പപത്തി അറ്റുപോയ നിലയില്‍

    പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.  തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു ലഭിച്ച ഐഡി കാർഡിൽനിന്നുള്ള വിവരങ്ങൾ പ്രകാരം തൃശൂർ പേരാമംഗലം സ്വദേശിനി ഹരിതയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.

    ഏപ്രിൽ രണ്ടാം തീയതി മുതൽ ഹരിതയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. മൃതദേഹത്തിന്റെ ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ് കണ്ടെത്തിയത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

    Accident| ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് മരിച്ചു

    കണ്ണൂർ പാനൂരിൽ പെഡസ്റ്റൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

    തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. ഉടൻ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്.
    Published by:Sarath Mohanan
    First published: