കാസര്‍ഗോഡ്: കാഞ്ഞങ്ങാട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വിവാഹ നിശ്ചയത്തിന് പുറപ്പെട്ട നാലംഗ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന എല്ലാവരും രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം. വേണുഗോപാലും കുടുംബവും പൊയ്‌നാച്ചിയില്‍ നിന്ന് മാലോം ഭാഗത്തേക്ക് വരുന്നതിനിടയിലായിരുന്നു അപകടം.
Also read-പട്ടാമ്പിയിൽ സിഗ്നലിൽ നിർത്തിയിട്ട ലോറിയുടെ എടുത്തു ചാടി മധ്യവയസ്കൻ ജീവനൊടുക്കി
തീ കണ്ട് കുടുംബം പെട്ടന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അപ്പോഴേക്കും റോഡിൽ കാർ ആളികത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.