തിരുവനന്തപുരം: മീന്മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപാച്ചിലില്‍ ഒഴുകിപ്പോയി. വിതുര കല്ലാറില്‍നിന്നും മീന്മുട്ടിയില് ചേരുന്ന ചെറുതോട്ടിലാണ് കാര്‍ ഒഴുകിപ്പോയത്. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ വെള്ളം പൊങ്ങുന്നതു കണ്ട് കാറില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു.
തിരുനെല്‍വേലിയില്‍നിന്ന് വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാറാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്കു പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഈ ഭാഗത്തെ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ കാര്‍ തോട്ടിലേക്കു ഒലിച്ചുപോയി.
തോട്ടിലെ പാറയില്‍ കുടുങ്ങിയ കാറിനെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. തിരുവനന്തപുപരം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടിക്കടുത്ത് മങ്കയം വിനോദസഞ്ചാര കേന്ദ്രത്തില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേര് ഇന്നലെ മരിച്ചിരുന്നു.
Also Read-തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി
സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മൂന്നിടത്താണ് മലവെള്ളപ്പാച്ചിലുണ്ടായി. തിരുവനന്തപുരം മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ അമ്മയും മകളും മരിച്ചു. നെടുമങ്ങാട് സ്വദേശി ഷാനി(34), മകള്‍ നസ്രിയ ഫാത്തിമ (ആറ്) എന്നിവരാണ് മരിച്ചത്.
Also Read-അട്ടപ്പാടി ആനക്കട്ടിക്ക് സമീപം മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപോയി
വയനാട് മീനങ്ങാടിയില്‍ മലവെള്ളപ്പാച്ചിലില്‍ റോഡ് ഒലിച്ചുപോയി. പാലക്കാട് അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന യുവതി പെട്ടെന്ന് ചാടി ഇറങ്ങിയതിനാല്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.