• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Rains| പാലം കടക്കാനുള്ള ശ്രമം നാട്ടുകാർ വിലക്കി; എന്നിട്ടും ഓടിച്ചുപോയത് മരണത്തിലേക്ക്

Kerala Rains| പാലം കടക്കാനുള്ള ശ്രമം നാട്ടുകാർ വിലക്കി; എന്നിട്ടും ഓടിച്ചുപോയത് മരണത്തിലേക്ക്

സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ കാ​ഞ്ഞാ​ര്‍ പൊ​ലീ​സും മൂ​ല​മ​റ്റം അ​ഗ്​​നി ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളും കാ​റും ക​ണ്ടെ​ത്തി​യ​ത്.

തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് മരിച്ച നിഖിൽ ഉണ്ണികൃഷ്ണനും നിമ കെ വിജയനും

തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് മരിച്ച നിഖിൽ ഉണ്ണികൃഷ്ണനും നിമ കെ വിജയനും

 • Last Updated :
 • Share this:
  തൊടുപുഴ (Thodupuzha) ക​ന​ത്ത മ​ഴ​യി​ൽ തോ​ട് ക​ര​ക​വി​ഞ്ഞു​ണ്ടാ​യ കു​ത്തൊ​ഴു​ക്കി​ല്‍പ്പെ​ട്ടാണ് കഴിഞ്ഞ ദിവസം കാർ യാത്രികരായ ര​ണ്ടു​പേ​ർ മ​രി​ച്ചത്. കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് അ​മ്പാ​ടി​യി​ല്‍ നി​ഖി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (30)(Nikhil Unnikrishnan) , കൂ​ത്താ​ട്ടു​കു​ളം ഒ​ലി​യ​പ്പു​റം വ​ട്ടി​നാ​ൽ പു​ത്ത​ന്‍പു​രയി​ല്‍ നി​മ കെ ​വി​ജ​യ​ന്‍ (31) (Nima K Vijayan) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ശ​നി​യാ​ഴ്​​ച രാ​വി​ലെ കാ​ഞ്ഞാ​ർ (Kanjar) മൂ​ന്നു​ങ്ക​വ​യ​ൽ ക​ച്ചി​റ​മ​റ്റം തോ​ടി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

  പാ​ലം ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ വി​ല​ക്കി​യെ​ങ്കി​ലും കാ​ർ മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ അവർ പ​റ​യു​ന്നു. പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ഡോ​ർ തു​റ​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട്​ സ​മീ​പ​ത്തെ തോ​ട്ടി​ലൂ​ടെ 500 മീ​റ്റ​റോ​ളം താ​ഴേ​ക്ക്​ പോ​യി.

  സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ കാ​ഞ്ഞാ​ര്‍ പൊ​ലീ​സും മൂ​ല​മ​റ്റം അ​ഗ്​​നി ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളും കാ​റും ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. നി​മ​യും നി​ഖി​ലും കൂ​ത്താ​ട്ടു​കു​ളം ശ്രീ​ധ​രീ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്. അ​ർ​ച്ച​ന​യാ​ണ്​ നി​ഖി​ലി​ന്റെ ഭാ​ര്യ. ര​ണ്ട് വ​യ​സ്സു​ള്ള കു​ട്ടി​യു​ണ്ട്. നി​മ​യു​ടെ ഭ​ർ​ത്താ​വ് നി​ഥി​ൻ. മ​ക​ൾ: ശ്രീ​ന​ന്ദ.

  മഴക്കെടുതി, ഉരുൾപൊട്ടൽ: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 15 ആയി

  സംസ്ഥാനത്ത് മഴക്കെടുതിയിൽ (Rain Havoc) മരിച്ചവരുടെ എണ്ണം 15  ആയി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ (Revenue Minister K Rajan) അറിയിച്ചു. കോട്ടയം കൂട്ടിക്കലിൽ (Koottickal) ഉരുൾപൊട്ടലിൽ (landslide) മരിച്ചവരുടെ എണ്ണം 10 ആയി. പ്ലാപ്പള്ളിൽ കാണാതായ റോഷ്നി (48), സരസമ്മ മോഹനൻ (57) , സോണിയ (46), അലൻ (14) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. കാവാലിയിൽ നിന്ന് ആറ് മൃതദേഹങ്ങളും കിട്ടി. ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ എന്നയാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് ഒഴുക്കിൽപ്പെട്ട രാജമ്മയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ ഇന്നലെ മരിച്ചിരുന്നു. വടകര കുന്നുമ്മക്കരയിൽ രണ്ട് വയസുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു.ഇടുക്കി കൊക്കയാറിൽ ഏഴുപേർക്കായി തിരച്ചിൽ തുടരുകയാണ്.

  Also Read- Kerala Rains | പ്രതിപക്ഷ നേതാവ് കൂട്ടിക്കലില്‍ സന്ദര്‍ശനംനടത്തി: രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് വി.ഡി സതീശന്‍

  ഇതിനിടെ കേരള തീരത്തുള്ള ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസമായി. അതേസമയം അടുത്ത് മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയില്‍ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് ഇതിനിടെ മല്ലപ്പള്ളി ടൗണില്‍ രാത്രി വെള്ളം കയറി.
  Published by:Rajesh V
  First published: