കൊച്ചി: എറണാകുളം (Ernakulam) ജില്ലയിലെ കാക്കനാട്ട് (Kakkanad) നിയന്ത്രണംവിട്ട കാർ അപകടത്തിൽ പെട്ടു. അമിതവേഗതിയിലെത്തിയ കാർ റോഡിലെ മീഡിയനിൽ തട്ടി നിർത്തിയിട്ടിരുന്ന സ്കൂട്ടറുകൾ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ (Accident) നിന്നും സ്കൂട്ടർ യാത്രക്കാരായ രണ്ട് പോലീസുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. .
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാക്കനാട് ഇൻഫോപാർക്കിന് (Infopark) സമീപമാണ് അപകടമുണ്ടായത്. കാർ ഓടിച്ച പുത്തൻകുരിശ് സ്വദേശി ശ്രീലേഷിന് നിസാരമായി പരിക്കേറ്റു. അപകടം നടന്ന സ്ഥലത്തെ സമീപ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ഒപ്പം അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പോലീസുകാരും ചേർന്നാണ് കാറിലെ യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട പോലീസുകാരിൽ ഒരാളുടെ കാലിന് ചെറിയ പരിക്കുണ്ട്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന് തൊട്ടുമുന്നിലൂടെയായിരുന്നു കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറിയത്.
Also read-
Bus fare | രണ്ടുരൂപാ കൺസഷൻ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടെന്ന ഗതാഗതമന്ത്രിയുടെ കണ്ടുപിടിത്തത്തിനെതിരേ വിദ്യാര്‍ഥി സംഘടനകൾ
മെയിൻ റോഡിലേക്ക് കയറുവാനുണ്ടായിരുന്നതിനാൽ പോലീസുകാരുടെ വാഹനത്തിന് വേഗം കുറവായിരുന്നുവെന്നതും കാർ നിയന്ത്രണം വിട്ട് മുന്നിലൂടെ പോകുമ്പോൾ പെട്ടെന്ന് ബ്രേക്കിട്ട് നിർത്താൻ സാധിച്ചതുമാണ് പോലീസുകാരുടെ ജീവൻ രക്ഷിച്ചത്. നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച വാഹനങ്ങളിൽ യാത്രക്കാരില്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി.
അമിത വേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Accident | പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു; 65കാരന് ദാരുണാന്ത്യം
കോഴിക്കോട്: പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു ഒരാൾ മരിച്ചു. താമരശേരി എളേറ്റില്‍ കാഞ്ഞിരമുക്കിലാണ് സംഭവം. നിയന്ത്രണം വിട്ട പിക്കപ്പ് തെങ്ങിലിടിച്ച് പന്നൂര് കാവില്‍ ചന്ദ്രന്(65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ എളേറ്റില്‍ കാഞ്ഞിരമുക്കിലായിരുന്നു അപകടം.
Also read-
Temple | സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് ക്ഷേത്രത്തിൽ വെച്ച് വളകൾ നൽകിയ സ്ത്രീ സിസിടിവിയിൽ; തിരിച്ചറിയാനായില്ലെന്ന് ഭാരവാഹികൾ
വാര്‍ക്ക ജോലിക്കുള്ള വസ്തുക്കളുമായി പോവുകയായിരുന്ന പിക്കപ്പ് നിയന്ത്രം വിട്ട് സമീപത്തെ പറമ്പിലെ തെങ്ങില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാബിനിനുള്ളില് കുടുങ്ങിയ ചന്ദ്രനെ നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരണം സംഭവിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.