കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം തുടങ്ങി. കര്‍ദിനാള്‍ 14 കേസുകള്‍ പ്രതിയാണെന്നും സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഫാ. ജോസഫ് പാറേക്കാട്ടിൽ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി അടുത്തിടെയാണ് ആലഞ്ചേരി വീണ്ടും ചുമതലയേറ്റെടുത്തത്. ഇതില്‍ ഒരു വിഭാഗം വൈദികര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ട് അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ വീണ്ടും ചുമതല നല്‍കിയതിലാണ് പ്രതിഷേധം.
ഇന്ന് ഫറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചിരുന്നു. ഈ യോഗത്തിനിടയില്‍ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികര്‍ എത്തുകയും കര്‍ദിനാളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ കര്‍ദിനാളിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്ന് വൈദികര്‍ പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പള്ളികളിലെ ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും വൈദികര്‍ പറഞ്ഞു. ബിഷപ്പ് ഹൗസില്‍ പ്രതിഷേധം നടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ദിനാളിനെ അനുകൂലിക്കുന്ന ഒരു വിഭാഗം വൈദികരും എത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cardinal mar george alanchery, Catholic diocese, Land scam against cardinal, Synod, Syro Malabar diocese, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലബാർ സഭ