• HOME
  • »
  • NEWS
  • »
  • kerala
  • »
  • അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ല; കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം

അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ല; കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം

സഭയിൽ ഏതെങ്കിലും ഒരു ആശയത്തിന്റെ വിജയമോ പരാജയമോ ആയി കുർബാന ഏകീകരണത്തെ കാണരുതെന്നും ഇടയലേഖനം വ്യക്തമാക്കുന്നുണ്ട്.

Mar George Alencherry

Mar George Alencherry

  • Share this:
കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ചു കർദിനാൾ മാർ ജോർജ് അലഞ്ചേരിയുടെ ഇടയലേഖനം. ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കും. അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ലെന്നാണ് ഇടയലേഖനം പറയുന്നത്.

ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ നിർദേശം നടപ്പാക്കാൻ  എല്ലാവരും ബാധ്യസ്ഥരാണെന്നും വ്യത്യസ്തമായ തീരുമാനമെടുക്കാൻ അതിരൂപതാ മെത്രാൻക്ക് അധികാരം ഇല്ലെന്നും  ഇടയലേഖനം പറയുന്നു. സഭയിൽ ഏതെങ്കിലും ഒരു ആശയത്തിന്റെ വിജയമോ പരാജയമോ ആയി കുർബാന ഏകീകരണത്തെ കാണരുതെന്നും ഇടയലേഖനം വ്യക്തമാക്കുന്നുണ്ട്. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം ആണ് എന്നു പറഞ്ഞു കൊണ്ടാണ് കർദിനാൾ ഇടയലേഖനത്തിൽ വിമത ശബ്ദത്തെ നേരിടുന്നത്.

ആരാധനാ ക്രമത്തിൽ ഐകരൂപ്യമല്ല, ഐക്യം ആണ് വേണ്ടത് എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം. ഐക്യവും ഐകരൂപ്യവും ഒന്നല്ലെങ്കിലും പരസ്പരപൂരകങ്ങളാണ്. അടിസ്ഥാന ഘടകങ്ങളിൽ ഉള്ള ഐകരൂപ്യം ഐക്യത്തിന് ആവശ്യമാണ്. ആരാധനക്രമത്തിലെ അടിസ്ഥാന രൂപങ്ങളിൽ  ഐകരൂപ്യമില്ലാതെ ഐക്യം സാധ്യമാവില്ല. ഇതിനു സഭയുടെ ചരിത്രം തന്നെ സാക്ഷിയാണെന്നും   കർദിനാൾ ഓർമിപ്പിക്കുന്നു.

ഏകീകൃത ബലിയർപ്പണ രീതി നടപ്പാക്കുന്നതിലെ വൈഷമ്യങ്ങൾ ചൂണ്ടിക്കാണിച്ച് വിവിധ തലങ്ങളിൽ നിന്നുയർന്ന നിരീക്ഷണങ്ങളെ കുറിച്ചും സിനഡ് ആത്മാർത്ഥമായി ചർച്ച ചെയ്തതെന്ന് ഇടയലേഖനം പറയുന്നു. ഏതാനും വർഷങ്ങളായി ശീലിച്ച പതിവ് ശൈലി മാറുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആശങ്കകൾ ഹൃദയപൂർവ്വം  മനസ്സിലാക്കുന്നു.

Also Read-മകളുടെ മരണം ; 11 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം അമ്മ നിരപരാധിയെന്ന് വിധിച്ച് കോടതി

എന്നാൽ കർത്താവിന്റെ അജഗണത്തെ ഒരുമയോടെ നയിക്കാനുള്ള പരിശുദ്ധ പിതാവിൻറെ ആഹ്വാനം  ശിരസാവഹിക്കണമെന്ന്  സിനഡിന് ചർച്ചകളിലൂടെ ബോധ്യപ്പെട്ടതായി ഇടയലേഖനത്തിൽ കർദിനാൾ തുടരുന്നു. ഇത് ഏതെങ്കിലുമൊരു ആശയത്തിന്റെ വിജയമോ പരാജയമോ ആയും ഈ തീരുമാനത്തെ ആരും വിലയിരുത്തരുത്. ആരാധനാക്രമം അനുഷ്ഠാനത്തിൽ നിലവിലുണ്ടായിരുന്ന  രണ്ട് വ്യത്യസ്ത ചിന്താധാരകളെ സംയോജിപ്പിക്കാൻ സിനഡ് തീരുമാനിച്ച മധ്യ മാർഗ്ഗമാണ്  വത്തിക്കാൻ നടപ്പിലാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടയലേഖനം ഓർമ്മപ്പെടുത്തുന്നു.
Also Read-Mysuru gang-rape case: മൈസൂരു കൂട്ടബലാത്സംഗ കേസിൽ അഞ്ചുപേർ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

2021 നവംബർ 28 ആം തീയതി മംഗളവാർത്തക്കാലം ഒന്നാം ഞായറാഴ്ച മുതൽ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് തീരുമാനിച്ചിരിക്കുകയാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച് സഭയുടെ പൊതു നന്മയെ ലക്ഷ്യമാക്കി ഒരു മനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്ന് പിതാക്കന്മാർ , സഭാംഗങ്ങൾ എല്ലാവരോടും  അഭ്യർത്ഥിച്ചതായും  കർദിനാളിൻ്റെ ഇടയലേഖനത്തിൽ പറയുന്നു.

സിനഡന് ശേഷം ഒട്ടും വൈകാതെ തന്നെയാണ് ഇടയലേഖനവും പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തൊട്ടടുത്ത ഞായറാഴ്ച തന്നെ പള്ളികളിൽ ഇത് വായിക്കാനും കുർബാന ഇല്ലാത്ത സ്ഥലങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളിൽ എത്തിക്കാനും നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്നുമാസത്തെ സാവകാശം ആണ് കുർബാന ഏകീകരണത്തിനായി നൽകിയിരിക്കുന്നത് . അതുകൊണ്ടുതന്നെ തീരുമാനങ്ങളിൽ നിന്ന് സിനഡ്പിന്നോട്ടില്ല എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.
Published by:Naseeba TC
First published: