• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

Career Guidance: വാന നിരീക്ഷണത്തിൽ താൽപര്യമുണ്ടോ? ആസ്‌ട്രോണമി പഠിക്കാം

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

news18
Updated: May 11, 2019, 6:30 PM IST
Career Guidance: വാന നിരീക്ഷണത്തിൽ താൽപര്യമുണ്ടോ? ആസ്‌ട്രോണമി പഠിക്കാം
ജലീഷ് പീറ്റർ
news18
Updated: May 11, 2019, 6:30 PM IST
അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

കരിയര്‍ എന്ന നിലയില്‍ ആസ്‌ട്രോണമിയുടെ സാധ്യതകള്‍ പുതിയ കാലത്ത് നിരവധിയാണ്. യൂണിവേഴ്‌സിറ്റികള്‍, കോളജുകള്‍, ഡിഫന്‍സ്, സ്‌പേസ് റിസര്‍ച്ച് സ്ഥാപനങ്ങള്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാതാക്കള്‍, ഒബ്‌സര്‍വേറ്ററികള്‍, പ്ലാനറ്റോറിയം, സയന്‍സ് പാര്‍ക്ക് എന്നിവിടങ്ങളിലൊക്കെ ആസ്‌ട്രോണിസ്റ്റുകള്‍ക്കു തൊഴില്‍ സാധ്യതകളുണ്ട്.

ആസ്‌ട്രോണമിയില്‍തന്നെ മൂന്നു ശാഖകളുണ്ട്. നക്ഷത്രങ്ങളുടെയും ഗാലക്‌സിയുടെയും ഭൗതിക സ്വഭാവം പഠിക്കുന്ന ആസ്‌ട്രോ ഫിസിക്‌സ്, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭ്രമണപഥത്തെയും ഗുരത്വാകര്‍ഷണത്തെയും കുറിച്ചുപഠിക്കുന്ന സെലസ്റ്റിയല്‍ മെക്കാനിക്‌സ്, പ്രപഞ്ചത്തിന്റെ ഘടനയും പരിണാമവും പഠിക്കുന്ന കോസ്‌മോളജി.

മിക്കവാറും എല്ലാ ജ്യോതിശാസ്ത്രജ്ഞരും ഗവേഷകരാണ്. ഒബ്‌സര്‍വേറ്ററികളില്‍ നിന്നും സാറ്റലൈറ്റുകള്‍ വഴിയും കിട്ടിയ വിവരങ്ങള്‍ വച്ചുകൊണ്ടാവും അവര്‍ ഗവേഷണത്തിലും പഠനത്തിലും ഏര്‍പ്പെടുക. നീണ്ട മണിക്കൂറുകള്‍ നിരീക്ഷണത്തിനും പഠനത്തിനുമായി നീക്കിവയ്‌ക്കേണ്ടിവരും. പ്ലാനറ്റോറിയങ്ങളിലും സയന്‍സ് പാര്‍ക്കുകളിലുമാണ് ജോലിയെങ്കില്‍ ശാസ്ത്രവസ്തുതകളെ ഏറ്റവും ലളിതമായി ആകര്‍ഷകമായി അവതരിപ്പിക്കുകയും വേണം.

ആസ്‌ട്രോണമിയിലേക്കു തിരിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വ്യക്തമായ ഒരു കരിയര്‍പ്ലാന്‍ ആവശ്യമുണ്ട്. സാധാരണയിലും അധികമായ ബുദ്ധിശക്തി, കണക്കിലുള്ള പിടിപാട്, അന്വേഷണാത്മകമായ മനസ്, ജിജ്ഞാസ, സ്ഥിരോത്സാഹം, ക്ഷമ, ഗവേഷണത്തിനും പഠനത്തിനും ജീവിതം സമര്‍പ്പിക്കാനുള്ള സന്നദ്ധത ഇതൊക്കെയും നിങ്ങള്‍ക്കു വേണം.
ഒപ്പം എഴുതാനും ആശയവിനിമയത്തിനുമുള്ള കഴിവും പ്രധാനമാണ്. ഇതെല്ലാമുണ്ടെങ്കില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഉടന്‍ തയാറെടുപ്പ് ആരംഭിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുള്‍പ്പെടുന്ന ഗ്രൂപ്പ് പ്ലസ്ടുവിനു തെരഞ്ഞെടുക്കുക. ഫിസിക്‌സില്‍തന്നെ ബിരുദവുമെടുക്കുക. കാരണം ആസ്‌ട്രോണമിയില്‍ ബിരുദ കോഴ്‌സുള്ള സ്ഥാപനങ്ങള്‍ ചുരുക്കമാണ്.

മദ്രാസ് യൂണിവേഴ്‌സിറ്റി, ലഖ്‌നൗ യൂണിവേഴ്‌സിറ്റി, ഔറംഗബാദിലെ ഡോ.അംബേദ്കര്‍ മറാത്ത് വാഡാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ബി.എസ്.സി കോഴ്‌സുള്ളത്. കോല്‍ഹാപൂരിലെ ശിവാജി യൂണിവേഴ്‌സിറ്റിയില്‍ ആസ്‌ട്രോഫിസിക്‌സില്‍ ഡിഗ്രി ചെയ്യാം.

1. Swami Ramanand Theerth Marathwada University, Nanded-416004 (M.Sc Astro Physics)
2. Punjabi University, Patiala-147002. 3. Osmaniya University, Hyderabad-500007, 4. Birla Planatorium, Calcutta (PG Diploma). 5. Andhra University, Visakhapatanam-530003 (M.Sc Space Physics).
ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പ്ലാനറ്റോറിയം ടെക്‌നോളജി കോഴ്‌സുമുണ്ട്.
ബാംഗ്ലൂരിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, പൂണെയിലെ ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് എന്നിവിടങ്ങളില്‍ ഗവേഷണ സൗകര്യമുണ്ട്. പി.എച്ച്.ഡി സൗകര്യവും ഈ സ്ഥാപനങ്ങളിലുണ്ട്.

ആസ്‌ട്രോ ഫിസിക്‌സില്‍ ആധുനിക ഇന്ത്യ കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞന്‍ ഒരു മലയാളിയാണ് എന്ന കാര്യം എത്ര പേര്‍ക്കറിയാം കല്ലാട്ട് വേണു ബാപ്പു എന്ന ശാസ്ത്രജ്ഞനാണ് വാല്‍നക്ഷത്രം കണ്ടുപിടിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍. അദ്ദേഹം 1949ല്‍ കണ്ടുപിടിച്ച വാല്‍നക്ഷത്രത്തിനു കോമറ്റ് ബാപ്പു എന്നാണ് പേര്. ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.

 
First published: May 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...