• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Career Guidance: വിമാനം പറത്താന്‍ പരിശീലിക്കാം

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

news18
Updated: May 11, 2019, 5:30 PM IST
Career Guidance: വിമാനം പറത്താന്‍ പരിശീലിക്കാം
ജലീഷ് പീറ്റർ
news18
Updated: May 11, 2019, 5:30 PM IST
അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

കേരളത്തിലെ ഏക പൈലറ്റ് പരിശീലന കേന്ദ്രമാണ് തിരുവനന്തപുരത്തുളള കേരള ഏവിയേഷന്‍ ട്രെയിനിങ്ങ് സെന്റര്‍. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് (പി.പി.എല്‍) കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ്(സി.പി.എല്‍) എന്നീ കോഴ്‌സുകള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്.

പി.പി.എല്‍.കോഴ്‌സിനുളള അടിസ്ഥാന യോഗ്യതഎസ്.എസ്.എല്‍.സി.യോ തത്തുല്യ പരീക്ഷയിലെ വിജയമോ ആണ്. അപേക്ഷകന് 16 വയസ് പൂര്‍ത്തിയായിരിക്കണം.സി.പി.എല്‍. കോഴ്‌സിന്റെ യോഗ്യത ഫിസിക്‌സും മാത്തമാറ്റിക്‌സും പ്രധാന വിഷയങ്ങളായി വിജയിച്ച പ്രീഡിഗ്രിയോ പ്ലസ്ടുവോ ആണ്.  പരിശീലനത്തിനു മുമ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകരിച്ച ഡോക്ടറുടെ പക്കല്‍ നിന്നുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

1)സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് (SPL)
ചീഫ് ഫൈ്‌ളയിങ്ങ് ഇന്‍സ്ട്രക്ടര്‍/ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ചാര്‍ജ് നടത്തുന്ന പരീക്ഷയാണ് എസ്.പി.എല്‍.ലഭിക്കാനുളള അടിസ്ഥാനം.  എയര്‍ റഗുലേഷന്‍, ഏവിയേഷന്‍ മെറ്റീയറോളജി, എയര്‍ നാവിഗേഷന്‍, എയര്‍ ക്രാഫ്റ്റ് ആന്റ് എഞ്ചിന്‍ എന്നീ വിഷയങ്ങളിലാണ് പരീക്ഷ.

2) പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് (PPL)
പി.പി.എല്‍.ലഭിക്കാന്‍ 40 മുതല്‍ 60 വരെ മണിക്കൂര്‍  പരിശീലനം നേടണം.  എയര്‍ റഗുലേഷന്‍, എയര്‍ നാവിഗേഷന്‍, ഏവിയേഷന്‍ മെറ്റീയറോളജ, (കോമ്പസിറ്റ്), എയര്‍ ക്രാഫ്റ്റ് ആന്റ് എഞ്ചിന്‍ (ടെക്‌നിക്കല്‍) എന്നീ വിഷയങ്ങളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടത്തുന്ന ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ വിജയിക്കണം. ഒരുവര്‍ഷം നാലു തവണ പരീക്ഷ നടത്തുന്ന സംവിധാനമാണ് നിലവിലുളളത്.  തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.  ഇതോടൊപ്പം തനിയെ വിമാനം പറപ്പിക്കുന്നതിന് ഡി.ജി.സി.എ. നല്‍കുന്ന ഫ്‌ളൈറ്റ് റേഡിയോ ടെലിഫോണ്‍ ഓപ്പറേറ്റേഴ്‌സ് ലൈസന്‍സും കരസ്ഥമാക്കിയിരിക്കണം.

3) കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ്(CPL)
സി.പി.എല്‍.ലഭിക്കാന്‍ 250 മണിക്കൂര്‍ പരിശീലനപറക്കല്‍ നടത്തണം.  ഇതിന് എയര്‍ റഗുലേഷന്‍, എയര്‍ നാവിഗേഷന്‍, ഏവിയേഷന്‍ മെറ്റീയറോളജി, എയര്‍ ക്രാഫ്റ്റ് ആന്റ് എഞ്ചിന്‍ (ജനറല്‍ ആന്റ് സ്‌പെസിഫിക്) എന്നിവയില്‍ ഡി.ജി.സി.എ.നടത്തുന്ന പരീക്ഷയും ന്യൂഡല്‍ഹിയിലെ വയര്‍ലസ് പ്ലാനിങ്ങ് ആന്റ് കോ-ഓര്‍ഡിനേഷന്‍ വിങ്ങ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി, റേഡിയോ ടെലിഫോണിങ്ങ് റസീവര്‍ പരീക്ഷയും വിജയിക്കണം.  മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

പുഷ്പക് എയര്‍ ക്രാഫ്റ്റിന് മണിക്കൂറില്‍ 2250 രൂപയും ഹാന്‍സാ/സെസ്‌നാ പോലുളളവയ്ക്ക് മണിക്കൂറില്‍ 2500 രൂപയുമാണ് ഇപ്പോഴത്തെ പറപ്പിക്കല്‍ ഫീസ്. എല്ലാ വര്‍ഷവും ജൂണ്‍-ജൂലായ് മാസങ്ങളിലാണ് കോഴ്‌സുകളിലേക്ക് പ്രവേശനം. വിലാസം: അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കേരള ഏവിയേഷന്‍ ട്രെയിനിങ്ങ് സെന്റര്‍, ചാക്ക, തിരുവനന്തപുരം, ഫോണ്‍:0471-2501496, 0471-2501814.

ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥാപനങ്ങള്‍
1.മദ്രാസ് ഫൈ്‌ളയിങ്ങ് ക്ലബ്, ചെന്നൈ, തമിഴ്‌നാട്, ഫോണ്‍:23417092. 2. കോയമ്പത്തൂര്‍ ഏവിയേഷന്‍ ട്രെയിനിങ്ങ് അക്കാദമി,  തമിഴ്‌നാട്.
3. ഗവണ്‍മെന്റ് ഫൈ്‌ളയിങ്ങ് ട്രെയിനിങ്ങ് സ്‌കൂള്‍, ബാംഗ്ലൂര്‍, കര്‍ണാടക, ഫോണ്‍: 332251.
4. ആന്ധ്രാപ്രദേശ് ഫൈ്‌ളയിങ്ങ് ക്ലബ്, ഹൈദരാബാദ്, ഫോണ്‍:7753759.

സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍
1. ടെട്രാ ഏവിയേഷന്‍ അക്കാദമി, സേലം, തമിഴ്‌നാട്.
2. ബാംഗ്ലൂര്‍ ഏറോനോട്ടിക്കല്‍ ടെക്‌നിക്കല്‍ സര്‍വീസസ് (പ്രൈ) ലിമിറ്റഡ്, ബാംഗ്ലൂര്‍, കര്‍ണാടക, ഫോണ്‍:5571566, 573900.
3. അക്കാദമി ഓഫ് കാര്‍വര്‍ ഏവിയേഷന്‍ (പ്രൈ) ലിമിറ്റഡ്, ബല്‍ഗാം, കര്‍ണാടകം, ഫോണ്‍:3892643, 420906.
4. തെനേജ എയ്‌റോസ്‌പേസ് ആന്റ് ഏവിയേഷന്‍ ലിമിറ്റഡ്, ബാംഗ്ലൂര്‍, കര്‍ണാടക, ഫോണ്‍: 91 (0800 5550609, 5550610, 5550944.
5. ഓറിയന്റ് ഫ്‌ളൈറ്റ് സ്‌കൂള്‍, പോണ്ടിച്ചേരി, ഫോണ്‍:234041.
6. ഫ്‌ളൈടെക് ഏവിയേഷന്‍ ലിമിറ്റഡ്, ഹൈദരാബാദ്, ഫോണ്‍:040-7800331, 7801109
7. വിംഗ്‌സ് ഏവിയേഷന്‍ (പ്രൈ) ലിമിറ്റഡ്, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്.

തുടർന്ന് വായിക്കാൻ;  നവമാധ്യമ ലോകത്തെ പുത്തന്‍ കോഴ്‌സുകള്‍
First published: May 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...