• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

Career Guidance: കലാബോധവും സൂക്ഷ്മതയുമുണ്ടെങ്കിൽ ജെമ്മോളജിസ്റ്റാകാം

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

news18
Updated: May 11, 2019, 5:06 PM IST
Career Guidance: കലാബോധവും സൂക്ഷ്മതയുമുണ്ടെങ്കിൽ ജെമ്മോളജിസ്റ്റാകാം
ജലീഷ് പീറ്റർ
news18
Updated: May 11, 2019, 5:06 PM IST
അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

കരവിരുതിനൊപ്പം കലാബോധവും ശ്രദ്ധയും സൂക്ഷ്മതയും അനിവാര്യമായ മേഖലയാണ് രത്‌നാഭരണ നിര്‍മ്മാണരംഗം അഥവാ ജെമ്മോളജി. സ്വര്‍ണ്ണാഭരണങ്ങളുടെ മുന്തിയ ഉപഭോക്തൃ രാജ്യമായ ഇന്ത്യയില്‍ രത്‌നാഭരണ വിപണിയും വളരെ സജീവ സാന്നിധ്യം അറിയിക്കുന്നു. പണ്ട് ഉന്നതശ്രേണിയില്‍പെട്ടവരാണ് രത്‌നാഭരണങ്ങള്‍ അണിയുന്നതില്‍ താല്‍പര്യം കാട്ടിയിരുന്നതെങ്കില്‍, ഇന്നു സാധാരണക്കാരും രത്‌നാഭരണങ്ങള്‍ വാങ്ങുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറി ഷോപ്പുകളില്‍ രത്‌നാഭരണങ്ങളും വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കപ്പെടുന്നു.

പ്ലസ് ടു കഴിഞ്ഞവര്‍ക്കായി ഒട്ടേറെ ഡിപ്ലോമാ കോഴ്‌സുകള്‍ ജെമ്മോളജി വിഷയത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ ചില കേന്ദ്രങ്ങളില്‍ പ്രസ്തുത കോഴ്‌സ് നടത്തുന്നു. NIFT യുടെ ഗാന്ധിനഗറിലുള്ള കേന്ദ്രത്തില്‍ ജ്വല്ലറി ആന്‍ഡ് പ്രഷ്യസ് പ്രോഡക്ട്‌സ് എന്ന നാലുവര്‍ഷം ദൈര്‍ഘ്യമുള്ള അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സും സംഘടിപ്പിക്കുന്നു. ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും കോഴ്‌സ് നടത്തുന്നുണ്ട്.

മുംബൈയിലെ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെമ്മോളജി എന്നിവിടങ്ങളിലെ കോഴ്‌സ് പ്രസിദ്ധമാണ്. ഓക്‌സ്ഫഡ്, കേംബ്രിജ് യൂണിവേഴ്‌സിറ്റികളില്‍ ജെമ്മോളജിയില്‍ ബി ടെക് കോഴ്‌സ് നടത്തുന്നു.

രത്‌നക്കല്ലുകളെ കണ്ടെത്താനും തിരിച്ചറിയാനും ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായ രത്‌നക്കല്ലുകള്‍ ഏതാണെന്നുപറഞ്ഞുകൊടുക്കാനും ജെമ്മോളജി പഠിച്ചവര്‍ക്കു കഴിയണം. രത്‌നക്കല്ലുകളുടെ ശോഭ വര്‍ധിപ്പിക്കുന്ന തരത്തില്‍ അവയെ എങ്ങനെ ആഭരണങ്ങളാക്കി മാറ്റാമെന്ന അറിവും ഇവര്‍ക്കുണ്ടാകും. മാത്രമല്ല, ഒരിക്കല്‍ വാങ്ങി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രത്‌നാഭരണത്തിന്റെ മാറ്റ് തീര്‍ത്തും കുറഞ്ഞുപോകാതെ എങ്ങനെ അവയെ സൂക്ഷിക്കണമെന്ന നിര്‍ദേശം ഉപഭോക്താവിനു നല്‍കേണ്ടതും ഇവരാണ്.

ജെം ഐഡന്റിഫിക്കേഷന്‍, കട്ടിങ് ആന്‍ഡ് പോളിഷിങ് ഓഫ് ഡയമണ്ട്‌സ് ആന്‍ഡ് കളേഴ്‌സ് സ്റ്റോണ്‍സ്, ഡയമണ്ട് ഗാര്‍ഡനിങ്, ജ്വല്ലറി ഡിസൈന്‍ ആന്‍ഡ് മെഷീന്‍ കാസ്റ്റ് ജ്വല്ലറി മാനുഫാക്ചറിങ്, കംപ്യൂട്ടര്‍ എയ്ഡഡ് ജ്വല്ലറി ഡിസൈനിങ്, ഡയമണ്ട് സോര്‍ട്ടിങ്/ഗ്രേഡിങ്/ബ്രൂട്ടിങ്/പോളിഷിങ്/സോയിങ് തുടങ്ങിയ വിഷയങ്ങളാണ് ജെമ്മോളജിയില്‍ പഠിക്കേണ്ടിവരിക.

ജ്വല്ലറികള്‍, ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ബാങ്കുകള്‍, സ്വത്തുവിവരങ്ങള്‍ നിര്‍ണയിക്കുന്ന ഏജന്‍സികള്‍, ചില കുറ്റാന്വേഷണ ഏജന്‍സികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ സാധ്യതയുണ്ട്. ഗവേഷണങ്ങള്‍ക്കുള്ള സാഹചര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താം. Gemmology, Jewellory Designing മേഖലയില്‍ ഒട്ടേറെ കോഴ്‌സുകളുണ്ട്.  അവയില്‍ ചിലത്;

PG Diploma in /diamond Technology, Diploma in Diamond Processing, Diploma in Diamond Trade Management / Certificate course in International System of Diamond Grading/Certificate course in Grading, Cutting, Polishing, Buiting etc./Certificate course in planning and Marketing/Certificate course in Hard Shape Grooving/Diploma in Germology/Certificate course in coloured gemstone cutting and polishing/Courses in Jewellery Design and Machine caste Jewellery.

കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾ
• Gem and Jewellery Export Promotion Council, Rajasthan Bhavan, Jaipur-302 003.
• Gemmological Institute of India, 29., Gurukul Chambers, Mumbadevi Road, Mumbai-2.
• Gemstones Artisans Training School, Jhalana Mahal, Jaipur-302 017.
• Indian Gemmological Institute, Nirmal Towers, 10th Floor, 26, Bharakhamba Road, New Delhi-110 001.
• Indian Diamond Institute, Sumul Diary Road, Katargam Post Box-508, Surat-395 008, Web:www.diamondinstitute.net
• Jewellery Export Promotion Council, D-15 Commerce Centre, Tardeo, Mumbai-400 034.
• St.Xavier's College, Geology Dept., Mumbai-400 001.
• Jewellery Design and Technology Institute, A-89, Sector-2, Noida, Ph:011-91-54-571.
• Sardar Vallabhai Patel Centre of Jewellery Design and Manufacture, Katargam, Sumul Diary Road, Surat-395 008.
• Small Industries Service Institute, Guindy, Chennai-600 032.
• Jalani Dept. of Jewellery Design and Manusfacture, SNDT Women's University, Juhu Road, Cruz(w), Mumbai-400 054.
• National Institute of Fashion Technology (NIFT) Campus, Oppo. Gulmohar Park, Hauz Khas, New Delhi-110 016.
• NIFT, Chethana Bhanan, Nampully, Hyderabad-1.
• NIFT, Tata Mills Compound, Dada Sahib Phalke Mark, Dadar (E), Mumbai-400 014.
• NIFT, The Karnataka State Co-operative Marketing Federation Building No.8, Cunningham Road, Bangalore-560 052.

തുടർന്ന് വായിക്കാൻ; വിമാനം പറത്താന്‍ പരിശീലിക്കാം

 
First published: May 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...