• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Career Guidance: റോബോട്ടിക്‌സ്; യന്ത്രബുദ്ധിയുടെ അത്ഭുത ലോകം

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

news18
Updated: May 11, 2019, 6:13 PM IST
Career Guidance: റോബോട്ടിക്‌സ്; യന്ത്രബുദ്ധിയുടെ അത്ഭുത ലോകം
ജലീഷ് പീറ്റർ
news18
Updated: May 11, 2019, 6:13 PM IST
അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

മനുഷ്യർ കടന്നുചെല്ലാന്‍ ഇന്നും മടിക്കുന്ന പല മേഖലകളുമുണ്ട്. അത്യഗാധമായ സമുദ്രന്തർ ഗര്‍ത്തങ്ങള്‍, അപകടം പതിയിരിക്കുന്ന ഇരുണ്ട ഖനികള്‍, അണുവികിരണ സാധ്യതയുള്ള ആണവോര്‍ജ കേന്ദ്രങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. അപകടം പിടിച്ചതെന്നു മാത്രമല്ല, പലപ്പോഴും മടുപ്പിക്കുന്ന ജോലികളാണ് ഈ മേഖലയിലുള്ളത്. എന്നാല്‍, അപകടങ്ങളെ തൃണവത്കരിച്ച്, മടുപ്പു കൂടാതെ ഇത്തരം ഇടങ്ങളില്‍ ജോലിയെടുക്കാനുള്ള സാങ്കേതിക വിദ്യയാണ് റോബോട്ടുകള്‍.

ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനം സമ്മാനിച്ച അത്ഭുതമാണ് റോബോട്ടുകള്‍ എന്ന അത്ഭുത മനുഷ്യര്‍. മനുഷ്യര്‍ ചെയ്യുന്ന പല ജോലികളും യന്ത്രമനുഷ്യര്‍ ഏറ്റെടുക്കുന്നതോടെ തൊഴിലില്ലായ്മ പെരുകുമെന്നും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അത് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമൊക്കെ വാദങ്ങളുണ്ടായിരുന്നു. പക്ഷേ, ആഗോളതലത്തിലുള്ള വ്യാവസായിക വളര്‍ച്ച കണക്കാക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഇത്തരം മുന്നേറ്റങ്ങളെ സ്വാഗതം ചെയ്‌തേ പറ്റൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

നിര്‍മാണ പ്രക്രിയകള്‍, യന്ത്രഭാഗങ്ങളുടെ അറ്റകുറ്റപ്പണികള്‍, പരിശോധന തുടങ്ങിയ വിവിധ മേഖലകള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ റോബോട്ടുകള്‍ക്കാവും. വിനോദ രംഗത്തും നിത്യജീവിതത്തിലെ കാര്യങ്ങളിലും മനുഷ്യനെ സഹായിക്കുന്ന റോബോട്ടുകള്‍ ഇന്നുണ്ട്. കുഞ്ഞിനെ തൊട്ടിലാട്ടുകളും കളിപ്പിക്കുകയും ഒക്കെ ചെയ്യുന്ന യന്ത്രമനുഷ്യര്‍ ഇന്നു ലോകത്തുണ്ട്.

റോബോട്ടുകള്‍ക്ക് പ്രധാനമായും രണ്ട് ഘടകങ്ങളുണ്ട്. ന്യൂമെറിക്കല്‍ കണ്‍ട്രോളും, ടെലി ഓപ്പറേഷനും. ഇവ രണ്ടും ചേര്‍ന്ന് വ്യവസായ റോബോട്ടുകള്‍ക്ക് ജീവന്‍ നല്‍കുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന്റെയും കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിന്റെയും സഹായം ഇവയ്ക്ക് ആവശ്യമാണ്.

തൊഴില്‍ സാധ്യതകള്‍
വ്യവസായ ശാലകള്‍, വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, സായുധസേനകള്‍, വിനോദ വ്യവസായം, ഖനികള്‍ തുടങ്ങി റോബോട്ടുകള്‍ ആവശ്യമായി വരുന്ന രംഗങ്ങള്‍ ഏറെയാണ്. അതിനാല്‍ റോബോട്ടിക്‌സില്‍ യോഗ്യതയുള്ള ഒരാള്‍ക്ക് വളരെ വേഗം തൊഴില്‍ ലഭിക്കുന്നു. അതും മികച്ച വേതനവ്യവസ്ഥകളില്‍ത്തന്നെ.

പഠനകേന്ദ്രങ്ങള്‍
1. Indian Institute of Science, Bangalore - 560 012.
2. BITS, Pilani - 333 031
3. Manipal Institute of Technology, Manipal - 576 119.
4. IIT, Bombay, Mumbai- 400 076
5. PSG College of Engineering, Coimbatore - 641 004.

തുടർന്ന് വായിക്കാൻ; പഠിക്കാം റിമോട്ട് സെന്‍സിംഗ്

 

 
First published: May 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...