• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Career Guidance: നേവല്‍ ആര്‍ക്കിടെക്ചറും ഷിപ്പ് ബില്‍ഡിംഗും

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

news18
Updated: May 11, 2019, 6:31 PM IST
Career Guidance: നേവല്‍ ആര്‍ക്കിടെക്ചറും ഷിപ്പ് ബില്‍ഡിംഗും
ജലീഷ് പീറ്റർ
news18
Updated: May 11, 2019, 6:31 PM IST
അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

മനോഹരമായ കപ്പലുകള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചിറക്കുന്ന ബൃഹത്തായ ജോലി നിര്‍വഹിക്കപ്പെടുന്നത് നേവല്‍ ആര്‍ക്കിടെക്ച്ചറിലും ഷിപ്പ് ബില്‍ഡിംഗിലും ബി.ടെക്/എം.ടെക് യോഗ്യത നേടിയ പ്രൊഫഷണലുകളാണ്. എന്നാല്‍ ഈ പ്രൊഫഷണലുകള്‍ ഫുള്‍ടൈം കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വമാണ്.

ബി.ടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഷിപ്പ്ബില്‍ഡിംഗ് കോഴ്‌സിന്റെ പഠനകാലാവധി നാല് വര്‍ഷമാണ്. എട്ട് സെമസ്റ്ററുകളായിട്ടാണ് പരീക്ഷ. അടിസ്ഥാനശാസ്ത്ര-എന്‍ജിനീയറിംഗ് വിഷയങ്ങള്‍ക്കൊപ്പം നേവല്‍ ആര്‍ക്കിടെക്ചറില്‍ അഗാധമായ അറിവ് പകര്‍ന്ന് നല്‍കുകയാണ് ഈ പാഠ്യപദ്ധതിയുടെ ലക്ഷ്യം. ഷിപ്പ് ഡിസൈനിംഗ്, ഷിപ്പ് ബില്‍ഡിംഗ് ടെക്‌നോളജി, മറൈന്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈനിംഗ്, മാനുഫാക്ചറിംഗ് ഓഫ്‌ഷോര്‍ സ്ട്രക്ചര്‍ ഡിസൈനിംഗ്, ഫിഷിംഗ് വെസല്‍ ഡിസൈനിങ്, ഓഷ്യന്‍ എന്‍ജിനീയറിംഗ് തുടങ്ങിയവയും പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബി.ടെക് പഠനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍കുറയാതെ നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും ഫൈനല്‍ പ്ലസ്ടുപരീക്ഷയെഴുതാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എന്‍ട്രസ്‌ടെസ്റ്റ് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്, ഇന്റര്‍വ്യൂവിലെ മികവ് എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.

പഠനം കുസാറ്റില്‍
കേരളത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍(കുസാറ്റ്) ബി.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ്ഷിപ്പ് ബില്‍ഡിംഗ് കോഴ്‌സ് 1975 മുതല്‍ നടത്തിവരുന്നു. ഇവിടെ 40 സീറ്റുകളാണുള്ളത്. ഇതില്‍ 12 സീറ്റുകള്‍ ഇന്ത്യന്‍നേവി സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവര്‍ക്കുള്ളതാണ്. കുസാറ്റ് ദേശീയതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ ഉയര്‍ന്ന റാങ്ക് പരിഗണിച്ചാണ് സെലക്ഷന്‍.

വാഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജിയാണ് കോഴ്‌സ് നടത്തുന്നത്. (www.cusat.ac.in, www.cusat.nic.in)

തുടർന്ന് വായിക്കാൻ; വാന നിരീക്ഷണത്തിൽ താൽപര്യമുണ്ടോ? ആസ്‌ട്രോണമി പഠിക്കാം
First published: May 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...