• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

Career Guidance: നവമാധ്യമ ലോകത്തെ പുത്തന്‍ കോഴ്‌സുകള്‍

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

news18
Updated: May 11, 2019, 5:46 PM IST
Career Guidance: നവമാധ്യമ ലോകത്തെ പുത്തന്‍ കോഴ്‌സുകള്‍
ജലീഷ് പീറ്റർ
news18
Updated: May 11, 2019, 5:46 PM IST
അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

നവ മാധ്യമങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വലിയതോതിലുളള സ്വാധീനമാണ് ചെലുത്തുന്നത്. എന്തിനും ഏതിനും ഇന്ന് സോഷ്യല്‍ മീഡിയ വേണം. സൗഹൃദത്തില്‍ മാത്രം ഒതുങ്ങിയിരുന്ന നവമാധ്യമങ്ങള്‍ ഇന്ന് ആശയവിനിമയത്തിനും  വാര്‍ത്താ പ്രചാരണത്തിനും ഓണ്‍ലൈന്‍ ബിസിനസ്, വിദ്യാഭ്യാസം എന്നിവയ്ക്കും ഉപയോഗിക്കുന്നു. നവമാധ്യമരംഗത്ത് ധാരാളം തൊഴില്‍ സാധ്യതകളും ഇന്നുണ്ട്.

വെറുമൊരു വിനോദത്തിനായി പലരും ബ്ലോഗ് എഴുതാറുണ്ട്. എന്നാല്‍ ബ്ലോഗ് എഴുത്ത് നല്ലൊരു വരുമാനമാര്‍ഗമാണെന്ന് പലര്‍ക്കും അറിയില്ല. അറിയുന്നവര്‍ക്കാകട്ടെ ബ്ലോഗിലൂടെ എങ്ങനെ വരുമാനം നേടുമെന്നും വ്യക്തമായ ധാരണയില്ല. നവമാധ്യമരംഗം വിപ്ലവകരമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ കേരളത്തില്‍ അധികമില്ല. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സര്‍വീസ് ഗ്രൂപ്പ് നവമാധ്യമങ്ങളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് പുതിയ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.

റെസ്‌പോണ്‍സീവ് ബ്ലോഗ് ഡിസൈന്‍ ആന്‍ഡ് ബ്ലോഗിംഗ് പത്താംക്ലാസും ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്ക് റെസ്‌പോണ്‍സീവ് ബ്ലോഗ് ഡിസൈന്‍ ആന്റ് ബ്ലോഗിംഗ് എന്ന കോഴ്‌സിന് അപേക്ഷിക്കാം. കണ്ടന്റ് മാര്‍ക്കറ്റിംഗിലൂടെ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതാണ് കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. ബ്ലോഗ് വഴിയുള്ള പരസ്യവിനിമയം ഈ കോഴ്‌സിലൂടെ പഠിക്കാം. രണ്ട് മാസമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് ഫീസ് 11400 രൂപ. തുടക്കത്തില്‍ തിരുവനന്തപുരം സെന്ററില്‍ മാത്രമാണ് ഉണ്ടാവുക അധികം വൈകാതെ കൊച്ചി, കോഴിക്കോട് സെന്റുകളിലും കോഴ്‌സ് തുടങ്ങും.

മറ്റ് കോഴ്‌സുകള്‍; ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ, പിജി ഡിപ്ലോമ ഇന്‍മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം. ആനിമേഷന്‍, സൗണ്ട് എന്‍ജിനീയറിംഗ്, ഡബ്ബിംഗ് എഡിറ്റിംഗ്, ഡിജിറ്റല്‍ ഫിലിം മേക്കിംഗ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിഗ് ഡേറ്റാ അനലറ്റിക്‌സ്
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിഗ്‌ഡേറ്റാ അനലറ്റിക്‌സില്‍ പോസ്റ്റുഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സിനും അപേക്ഷിക്കാം. രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. ദിവസവും നാല് മണിക്കൂറാണ്  പരിശീലനം. നവമാധ്യമങ്ങളിലൂടെയുള്ള വിപണന തന്ത്രങ്ങളാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പാഠ്യപദ്ധതിയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്.

യഥാര്‍ത്ഥ ഉപഭോക്താക്കളെ  കണ്ടെത്തുന്നതിനുള്ള ഇന്‍ ബൗണ്ട് സാങ്കേതിക വിദ്യ ഇന്ററാക്ടീവ്  ഹോസ്റ്റിംഗ് ഓഗ്‌മെന്‍ഡഡ് റിയാലിറ്റി എന്നിവ ഇതില്‍പെടും. ഓണ്‍ലൈന്‍ പത്രവാര്‍ത്തകളടെ വിപണനതന്ത്രങ്ങള്‍. ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിംഗ്  രീതികള്‍, റെപ്യൂട്ടേഷന്‍ മാനേജ്‌മെന്റ്, ഓണ്‍ലൈന്‍ പബ്ലിക് റിലേഷന്‍, പരസ്യങ്ങള്‍ എന്നിവയ്ക്കും  പ്രത്യേക പരിശാലനം  നല്‍കും. സെര്‍ച്ച് എന്‍ജിന്‍ ഓപ്പിറ്റിമൈസേഷന്‍, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് വെബ് ഓഡിറ്റിംഗ് എന്നിവയിലും  പരിശീലനം നല്‍കും.

കോഴ്‌സിന്റെ രണ്ടാം ഭാഗമായ ബിഗ് ഡാറ്റാ അനലറ്റിക്‌സില്‍ പ്രചാരണം വര്‍ധിപ്പിക്കുവാനുള്ള പേഴ്‌സണല്‍ റിസര്‍ച്ച്, ട്രെന്‍ഡ് അനാലിസിസ്, ബിസിനസ്, ഇ. കൊമേഴ്‌സ്, വെബ് ഓഡിറ്റിഗ് എന്നിവ പഠിക്കാം. കോഴ്‌സ് ഫീസ് 28500  രൂപ. മൂന്ന് ഗഡുക്കളായി ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്.

തുടർന്ന് വായിക്കാൻ; റോബോട്ടിക്‌സ്; യന്ത്രബുദ്ധിയുടെ അത്ഭുത ലോകം

 
First published: May 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...